മെഡിക്കൽ പ്രഗ്‌നൻസി ആക്ട് പൊളിച്ചെഴുതുന്നു, ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കും ഇനി അബോര്‍ഷന്‍ നടത്താം

ന്യൂഡൽഹി| VISHNU N L| Last Modified തിങ്കള്‍, 29 ജൂണ്‍ 2015 (15:47 IST)
ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് അബോര്‍ഷന്‍ നടത്താനുള്ള അനുമതി നല്‍കുന്നതുള്‍പ്പടെയുള്ള നിര്‍ദ്ദേശങ്ങളുമായി മെഡിക്കൽ പ്രഗ്‌നൻസി ആക്ടില്‍ വമ്പന്‍ പൊളിച്ചെഴുത്തിന് മോഡി സര്‍ക്കാര്‍. അവിവാഹിതരായ പെൺകുട്ടികൾ ഗർഭിണികളായാൽ ഗർഭച്ഛിദ്രത്തിന് അനുമതി നൽകുക, അബോര്‍ഷന്‍ നടത്താനുള്ള ഗര്‍ഭത്തിന്റെ പ്രായം 24 മാസമാക്കുക, ആയുർവേദ ഡോക്ടർമാർ, ഹോമിയോപ്പതി ഡോക്ടർമാർ നഴ്സുമാര്‍ എന്നിവര്‍ക്ക് ഗർഭച്ഛിദ്രം നടത്താനുള്ള അനുമതി നൽകുക തുടങ്ങിയ വിപ്ലവകരവും വിവാദമായേക്കാവുന്നതുമായ നിര്‍ദ്ദേശങ്ങളുമായാണ് പുതിയ മെഡിക്കൽ പ്രഗ്‌നൻസി ആക്ടിന് കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കിയിരിക്കുന്നത്.

പുതിയ പരിഷ്‌കാരങ്ങൾ നടപ്പിലാക്കാനായി മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്‌നൻസി (എംടിപി) അമെൻഡ്‌മെന്റ് ബിൽ ഇനി വരുന്ന മൺസൂൺ പാർലമെന്റ് സെഷനിൽ വയ്ക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. പുതിയ ബിൽ പ്രകാരം ഇതു സംബന്ധിച്ച 1971ലെ നിയമത്തിൽ കാര്യമായ മാറ്റങ്ങൾ വരുത്തുന്നുണ്ട്. തെരഞ്ഞെടുത്ത കേസുകളിൽ അബോർഷൻ ഏത് സമയവും ചെയ്യാമെന്ന ഭേദഗതിയും പുതിയ ബില്ലിലുണ്ട്. 20 ആഴ്ചയുള്ള ജെസ്‌റ്റേഷൻ പിരിയഡിൽ അത്തരം ഗർഭങ്ങൾ തിരിച്ചറിയാൻ പറ്റില്ലെന്നും ബിൽ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയിൽ വർഷം തോറും 7 മില്യൺ അബോർഷനുകളാണ് നടക്കുന്നത്. ഇവയിൽ അമ്പത് ശതമാനവും നിയമാനുസൃതമല്ലാതെയാണ് നടക്കുന്നത്. സുരക്ഷിതമല്ലാത്ത അബോർഷൻ കാരണം ഇവയിൽ എട്ട് ശതമാനവും സ്ത്രീകളും മരിക്കുന്നുമുണ്ട്. 1971 മുതൽ ഇന്ത്യയിൽ അബോർഷന് നിയമാനുമതി നൽകിയിട്ടുണ്ട്. ലോകമാകമാനം വർഷം തോറും 22 മില്യൺ അബോർഷനുകളാണ് നടക്കുന്നത്.നിരവധി രാജ്യങ്ങൾ പരിശീലനം സിദ്ധിച്ച നഴ്‌സുമാരെ അബോർഷൻ നടത്താൻ അനുവദിക്കുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :