ചണ്ഡിഗഡ്|
VISHNU.NL|
Last Modified ചൊവ്വ, 14 ഒക്‌ടോബര്‍ 2014 (14:13 IST)
ഭാരതത്തിന്റെ പതാകയില്‍ മൂന്ന് നിറങ്ങളുണ്ട്, കാവി, വെള്ള, പച്ച. ഇതില്‍ പച്ചയുടെയും വെള്ളയുട്രെയും പേരില്‍ രാജ്യത്ത് വിപ്ലവം ഉണ്ടായിട്ടുണ്ട്. ഹരിത വിപ്ലവവും ധവള വിപ്ലവവും. കാവി വിപ്ലവം മാത്രം വന്നില്ല. എന്നാല്‍ ആ വിപ്ലവം നടപ്പാക്കാന്‍ മോഡി തുനിഞ്ഞിറങ്ങിയിരിക്കുകയാണ്. ഭാഗ്യത്തിന് രാജ്യത്തിനോടല്ല, ബിജെപി അണികളോടാണ് ഇന്ത്യയില്‍ കാവി വിപ്ലവം നടപ്പാക്കാന്‍ അഹ്വാനം ചെയ്തിരിക്കുന്നത്.
ഹരിയാനയില്‍ നടത്തിയ പ്രചരണ പരിപാടിയിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കാവി എന്ന് കേട്ടാല്‍ മതേതരവാദികള്‍ക്ക് പനി പിടിക്കുമെന്നും പ്രധാനമന്ത്രി പരിഹസിച്ചു.
ദേശീയ പതാകയിലെ കാവി നിറം രാജ്യത്തിന്റെ നിറമാണ്. കാവി ഊര്‍ജ്ജം പകരുന്ന നിറമാണ്. അതുകൊണ്ട് രാജ്യത്ത് കാവി വിപ്ലവം കൊണ്ടുവരിക എന്നതാണ് തന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു.
പ്രധാനമന്ത്രിയുടെ കാവി വിപ്ലവത്തിനെതിരേ വിമര്‍ശനങ്ങള്‍ ഉയരുമെന്നുറപ്പ്. നേരത്തെ മഹാരാഷ്ട്ര തെരഞ്ഞെടുപ്പിന്റെ പ്രചരണത്തിന് മോദി നേരിട്ട് രംഗത്തിറങ്ങിയതിനെ വിമര്‍ശിച്ച് ശിവസേനയും രംഗത്തുവന്നിരുന്നു. പ്രധാനമന്ത്രി രാഷ്ട്രീയം മാത്രപറയുന്നത് ശരിയല്ലെന്ന വിമര്‍ശനമായിരുന്നു ഉയര്‍ന്നത്. ഇപ്പോള്‍ ആര്‍എസ്എസ് പ്രചാരകന്‍ കൂടിയായ പ്രധാന മന്ത്രി കാവി എന്ന് പറയുന്നത് സംശയത്തോടെയാണ് എതിരാളികള്‍ നോക്കിക്കാണുന്നത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.