മോഡി പ്രശംസ: തരൂരിനെതിരെ നടപടിക്ക് ശുപാര്‍ശ

തിരുവനന്തപുരം| Last Modified തിങ്കള്‍, 13 ഒക്‌ടോബര്‍ 2014 (12:52 IST)
പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പ്രശംസിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് വക്താവ് ശശി തരൂര്‍ എം പിയ്ക്കെതിരെ നടപടിയ്ക്ക് ശുപാര്‍ശ.എ കെ ആന്റണി അദ്ധ്യക്ഷനായ അച്ചടക്ക സമിതിയുടേതാണ് ശുപാര്‍ശ.കെ പി സി സി നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ച ശേഷമാണ് അച്ചടക്ക സമിതി നടപടിക്ക് ഹൈക്കമാഡിനോട് ശുപാര്‍ശ ചെയ്തിരിക്കുന്നത്.

തരൂരിനെതിരെ ഉയര്‍ന്ന ആരോപണം ഗൗരവമേറിയതാണെന്നാണ് സമിതി ഹൈക്കമാന്‍ഡിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. ഇതു കൂടാതെ പാര്‍ട്ടിയുടെ വക്താവ് എന്ന നിലയില്‍ പറയാന്‍ പാടില്ലാത്ത കാര്യങ്ങളാണ് തരൂര്‍ പറഞ്ഞതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ തരൂരിനെ താക്കീത് ചെയ്യുകയോ വക്താവ് സ്ഥാനത്ത് നിന്ന് മാറ്റുകയോ ചെയ്യനാണ് അച്ചടക്ക സമിതി ശുപാര്‍ശ ചെയ്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :