ഹുദ് ഹുദ് വിലയിരുത്താന്‍ മോഡി നാളെ വിശാഖപട്ടണത്തെത്തും

  ഹുദ് ഹുദ് ചുഴലിക്കാറ്റ് , നരേന്ദ്ര മോഡി , പ്രധാനമന്ത്രി , വിശാഖപട്ടണം
ന്യൂഡൽഹി| jibin| Last Modified തിങ്കള്‍, 13 ഒക്‌ടോബര്‍ 2014 (14:43 IST)
കഴിഞ്ഞ ദിവസം ഹുദ് ഹുദ് ചുഴലിക്കാറ്റ് നാശം വിതച്ച ആന്ധ്രാ പ്രദേശിലെ തീരദേശ മേഖലകള്‍ വിലയിരുത്തുവാനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി നാളെ വിശാഖപട്ടണത്ത് സന്ദർശനം നടത്തും.

ചുഴലിക്കാറ്റ് താണ്ഡവമാടിയ മേഖലകളിലെ നിലവിലെ സ്ഥിതിഗതികളും രക്ഷാപ്രവർത്തനങ്ങളും പ്രധാനമന്ത്രി നിരീക്ഷിക്കും. ഹുദ് ഹുദ് ചുഴലിക്കാറ്റില്‍ ഇതുവരെ ഒന്‍പത് മരണമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ചുഴലിക്കാറ്റ് താണ്ഡവമാടിയ പശ്ചിമ ബംഗാൾ, ജാർഖണ്ഡ്, ബീഹാർ, ഛത്തീസ്ഗഡ്, മദ്ധ്യ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി വിശദ്ധമായി ചര്‍ച്ച നടത്തിയിരുന്നു.

മേഖലയിലെ നാശനഷ്ടങ്ങൾക്ക് ആവശ്യമായ പുനരുദ്ധാരണം നടത്താന്‍ സഹായമനുവദിക്കാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. ഇന്നലെ ആഞ്ഞടിച്ച ഹുദ് ഹുദ് ചുഴലിക്കാറ്റില്‍ ആന്ധ്രാ- ഒഡീഷാ തീരദേശ ഭാഗങ്ങളില്‍ നിന്ന് നാല് ലക്ഷത്തോളം പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി പാര്‍പ്പിച്ചിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :