ലക്‌നൌ|
VISHNU.NL|
Last Modified ചൊവ്വ, 14 ഒക്‌ടോബര്‍ 2014 (13:01 IST)
പ്രധാന മന്ത്രി നരേന്ദ്ര മോഡിയെ മുന്‍ പ്രധാന മന്ത്രി രാജീവ് ഗാന്ധിയേ ചാവേറാക്രമണത്തിലൂടെ വധിച്ചതുപോലെ കൊലപ്പെടുത്താന്‍ പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ മുന്നറിയിപ്പ്.
മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ചതു പോലെ ചാവേറുകള്‍ ഭാര്യാഭര്‍ത്താക്കന്‍മാരായി വേഷംമാറിയായിരിക്കും ആക്രമണത്തിന് എത്തുകയെന്നും മുന്നറിയിപ്പില്‍ പറയുന്നതായാണ് വിവരം.
മോഡി സ്വന്തം മണ്ഡലമായ വാരണാസി സന്ദര്‍ശനം മാറ്റിവച്ചതിനു പിന്നില്‍ സുക്ഷാ ഏജന്‍സികളുടെ ഇടപെടലാണെന്നാണ് സൂചന. അതേസമയം ഹുദ്‌ഹുദ് ചുഴലിയെ തുടര്‍ന്നുണ്ടായ നാശനഷ്‌ടങ്ങള്‍ നേരിട്ട് വിലയിരുത്താനായി പ്രധാനമന്ത്രി വിശാഖപട്ടണത്തേക്ക് പോവുന്നതിനാലാണ് യാത്ര റദ്ദാക്കിയതെന്നാണ് പാര്‍ട്ടിവൃത്തങ്ങള്‍ പറയുന്നത്.
ചാവേറാക്രമണ സാധ്യത സൂചിപ്പിക്കുന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് രഹസ്യാന്വേഷണ ഏജന്‍സികള്‍ കൈമാറിയതായാണ് സൂചന. മോഡിയുടെ സുരക്ഷാ വലയം കൂട്ടണമെന്ന് ശുപാര്‍ശ് നേരത്തേ ഏജന്‍സികള്‍ നല്‍കിയിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.