പാര്‍ലമെന്റില്‍ പെരുമാറ്റച്ചട്ടം വരുന്നു

പാര്‍ലമെന്റ്, പെരുമാറ്റച്ചട്ടം, മോഡി സര്‍ക്കാര്‍
ന്യൂഡല്‍ഹി| vishnu| Last Modified തിങ്കള്‍, 13 ഒക്‌ടോബര്‍ 2014 (09:30 IST)
കുരുമുളകു സ്പ്രേയും കയ്യങ്കാളിയും നടത്തി നിയമ നിര്‍മ്മാണങ്ങള്‍ക്കും പാര്‍ലമെന്റിന്റെ അന്തസ്സും തടസപ്പെടുത്തുന്ന എം‌പിമാര്‍ക്ക് മുക്ക് കയറിടാന്‍ മോഡി സര്‍ക്കാര്‍ തയ്യാറെടുക്കുന്നു.


പാര്‍ലമെന്റിന്റെ പവിത്രതയും മൂല്യവും കാത്തുസൂക്ഷിക്കാന്‍ എംപിമാരെ നിര്‍ബന്ധിതരാക്കുന്ന പെരുമാറ്റച്ചട്ടങ്ങള്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതേക്കുറിച്ച് ആലോചിക്കാന്‍, പാര്‍ലമെന്ററി കാര്യ മന്ത്രി വെങ്കയ്യ നായിഡു എല്ലാ പാര്‍ട്ടികളുടെയും ചീഫ് വിപ്പുമാരുടെ യോഗം ഇന്നും നാളെയുമായി വിളിച്ചുചേര്‍ത്തിട്ടുണ്ട്.

പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായി ഇനി എന്തൊക്കെ ചെയ്യാമെന്നും എന്ത് പാടില്ലെന്നും വിശദീകരിക്കുന്ന ഹാന്‍ഡ് ബുക്കുകള്‍ എല്ലാ എം‌പിമാര്‍ക്കും നലകും. ചിലകാര്യങ്ങള്‍ നിര്‍ബന്ധമായും ചെയ്യണമെന്ന് വ്യക്തമാക്കുന്ന നിര്‍ദ്ദേശങ്ങളും ഇതോടൊപ്പമുണ്ടാകുമെന്നാണ് അറിയുന്നത്. പൊതുജനത്തിന് മുന്നില്‍ പാര്‍ലമെന്റ് അംഗങ്ങളുടെ വിശ്വാസ്യതയും മാന്യതയും ഉയര്‍ത്തുകയെന്നതാണ് പെരുമാറ്റച്ചട്ടത്തിന്റെ ലക്ഷ്യം.

പാര്‍ലമെന്റിലേക്ക് കയറുന്ന അംഗം, എത്ര മുതിര്‍ന്നയാളായാലും അദ്ധ്യക്ഷ പദവിയിലേക്ക് നോക്കി തല കുമ്പിടണം. പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യാത്ത ഘട്ടത്തില്‍ സമ്പൂര്‍ണ നിശബ്ദത പാലിക്കണം. ചോദ്യത്തോര വേള തടസ്സപ്പെടുത്താതിരിക്കാന്‍ ശ്രദ്ധിക്കണം. പാര്‍ലമെന്റിനകത്തിരിക്കുമ്പോള്‍, മുദ്രാവാക്യങ്ങള്‍ മുഴക്കാന്‍ പാടില്ല. അദ്ധ്യക്ഷന് പുറംതിരിഞ്ഞ് നില്‍ക്കുകയോ ഇരിക്കുകയോ ചെയ്യരുത്. സഭാരേഖകളുള്‍പ്പെടെയുള്ളവ കീറിയെറിഞ്ഞ് പ്രതിഷേധം പ്രകടിപ്പിക്കാന്‍ പാടില്ല. പാര്‍ലമെന്റിനകത്ത് കുത്തിയിരിപ്പ് സമരം നടത്തരുത്. തുടങ്ങി കടുത്ത നിര്‍ദ്ദേശങ്ങളാണ് വരാന്‍ പോകുന്നത്.

ഇനി സഭയില്‍ സംസാരിക്കുന്നതിനും നിയന്ത്രണങ്ങളുണ്ട്. പണ്ടത്തേപ്പോലെ വെറുതെ കടന്ന് ബഹളം വച്ചാല്‍ ചിലപ്പോള്‍ സഭയില്‍ നിന്ന് പുറത്താക്കുകയോ ചിപ്പോള്‍ ജയിലില്‍ പോവുകയോ വേണ്ടിവരും. കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയങ്ങളെക്കുറിച്ച് പറയരുത്. പാര്‍മെന്ററിയല്ലാത്ത വാക്കുകള്‍ ഉപയോഗിക്കുന്നതും അവസാനിപ്പിക്കണം. രാഷ്ട്പതിയോ ഗവര്‍ണര്‍മാരോ ലെഫ്റ്റനന്റ് ഗവര്‍ണര്‍മാരോ പ്രസംഗിക്കുമ്പോഴും തികഞ്ഞ അച്ചടക്കം അംഗങ്ങള്‍ പുലര്‍ത്തണം. പ്രസംഗം തടസ്സപ്പെടുത്താനോ അതിലിടപെടാനോ ശ്രമി
ക്കരുത് എന്നിവയാണവ.

പെരുമാറ്റച്ചട്ട ലംഘനം നിരീക്ഷിക്കാന്‍ പാര്‍ലമെന്റില്‍ രണ്ട് എത്തിക്‌സ് കമ്മറ്റികള്‍ക്കും രൂപം നല്‍കും. ഈ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ക്കനുസരിച്ച് പെരുമാറ്റച്ചട്ട ലംഘനം നടത്തുന്ന അംഗത്തിന് താക്കീതോ സസ്‌പെന്‍ഷനോ സഭയില്‍നിന്ന് പുറത്താക്കലോ തടവുശിക്ഷ നല്‍കലോ ഉള്‍പ്പെടെയുള്ള ശിക്ഷകള്‍ തീരുമാനിക്കാന്‍ സഭയ്ക്ക് അധികാരമുണ്ടാകും.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :