സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 11 നവംബര്‍ 2021 (08:49 IST)
റഷ്യ ഉള്‍പ്പെടെയുള്ള ഏഴുരാജ്യങ്ങളിലെ സുരക്ഷാ തലവന്മാര്‍ പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തി. റഷ്യ, ഇറാന്‍, കസാഖസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, താജിക്കിസ്ഥാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥരാണ് കൂടിക്കാഴ്ചയില്‍ പങ്കെടുത്തത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പങ്കെടുത്ത ശേഷമാണ് ഇവര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. അഫ്ഗാന്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.