ഇന്ത്യയ്ക്ക് വേണ്ടത് അടുത്ത 10 വർഷങ്ങൾക്കുള്ള നായകനെ, തിരെഞ്ഞെടുത്ത് ഗ്രെയിം സ്വാൻ

അഭിറാം മനോഹർ| Last Modified ബുധന്‍, 10 നവം‌ബര്‍ 2021 (15:05 IST)
ലോകകപ്പിലെ തോൽവിയെ തുടർന്ന് ഒരു പുതിയ തുടക്കത്തിന്റെ വക്കിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. വിരാട് കോലി നായകനായി സ്ഥാനം ഒഴിഞ്ഞ‌തോടെ ഒരു തലമുറ മാറ്റത്തിന്റെ വക്കിലാണ് ഇന്ത്യൻ ടീം. ടീം നായകനായി രോഹിത് ശർമയാണ് എത്തുന്നതെങ്കിലും ഇന്ത്യയുടെ ഭാവി നായകനായി ഉടൻ തന്നെ ഒരു താരത്തെ ഉടനടി കണ്ടെത്തേണ്ടി വരുമെന്നാണ് സത്യം.

രവി ശാസ്ത്രിക്ക് പകരക്കാരനായി രാഹുല്‍ ദ്രാവിഡിനെ ഇന്ത്യ പരിശീലകനാക്കിയിട്ടുണ്ട്. രോഹിത് ശർമയെ കൂടാതെ കെ എല്‍ രാഹുല്‍,റിഷഭ് പന്ത്,ജസ്പ്രീത് ബുംറ,ശ്രേയസ് അയ്യര്‍ എന്നിവരുടെ പേരുകളാണ് ടി20 നായകൻ എന്ന നിലയിൽ ഉയർന്ന് കേൾക്കുന്നത്.ഇപ്പോഴിതാ ഇന്ത്യയുടെ ഭാവി നായകന്‍ ആരായിരിക്കണമെന്നത് സംബന്ധിച്ച് തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് സ്പിന്നര്‍ ഗ്രെയിം സ്വാന്‍.

പത്ത് വർഷത്തേക്കുള്ള നായകനെയാണ് ഇന്ത്യ കണ്ടെത്തേണ്ടതെന്നാണ് സ്വാൻ പറയുന്നത്.അങ്ങനെ നോക്കുമ്പോൾ റിഷഭ് പന്താണ് നല്ല ചോയ്‌സെന്നാണ് സ്വാനിന്റെ അഭിപ്രായം.ഡല്‍ഹിക്കൊപ്പം മികച്ച പ്രകടനമാണ് അവന്‍ നടത്തിയത്. സമ്മര്‍ദ്ദങ്ങളെ നന്നായി മറികടക്കുന്നു. കോലി-ധോണി എന്നിവരുടെ ക്യാപ്റ്റന്‍സി ഗുണങ്ങളുടെ സംയോജനം റിഷഭില്‍ കാണാം. എംഎസ് ധോണിയെപ്പോലെ വളരെ താഴ്മയുള്ളവനാണവന്‍. അതേസമയം വിരാട് കോലിയുടെ അക്രമണോത്സുകതയും താരത്തിൽ കാണാം. സ്വാൻ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :