'ഞാനിത് പ്രതീക്ഷിച്ചില്ല !'; ഇന്ത്യന്‍ സ്‌ക്വാഡിലേക്കുള്ള വിളിയില്‍ വണ്ടറടിച്ച് വെങ്കടേഷ് അയ്യര്‍

രേണുക വേണു| Last Modified ബുധന്‍, 10 നവം‌ബര്‍ 2021 (15:04 IST)

ന്യൂസിലന്‍ഡിനെതിരായ ടി 20 പരമ്പരയിലേക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ടെന്ന് ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യര്‍. താനിത് പ്രതീക്ഷിച്ചിരുന്നില്ലെന്നും ഇന്ത്യക്കായി കളിക്കാന്‍ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും വെങ്കടേഷ് അയ്യര്‍ ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചു.

'ഞാന്‍ വളരെ സന്തുഷ്ടനാണ്. ഞാന്‍ നന്നായി പരിശ്രമിച്ചു. സത്യസന്ധമായി പറഞ്ഞാല്‍ ഞാനിത് പ്രതീക്ഷിച്ചിരുന്നില്ല. കളിക്കാനിറങ്ങുമ്പോള്‍ ഞാന്‍ എപ്പോഴും ആഗ്രഹിക്കുന്നത് ടീമിനായി സാധിക്കുന്ന അത്രയും റണ്‍സ് അടിച്ചെടുക്കുക എന്നത് മാത്രമാണ്. സെലക്ടര്‍മാരോടും ഇന്ത്യന്‍ ക്യാപ്റ്റനോടും ടീമിലെ മുതിര്‍ന്ന താരങ്ങളോടും പരിശീലകരോടും ഞാന്‍ നന്ദി പറയുന്നു. ഒരു ദിവസം ഇന്ത്യന്‍ ജേഴ്‌സി അണിയുകയെന്നതാണ് എല്ലാ താരങ്ങളുടെയും സ്വപ്നം. ഇപ്പോള്‍ ആ ദിവസം വന്നെത്തിയിരിക്കുന്നു. എന്റെ സന്തോഷം പറഞ്ഞറിയിക്കാന്‍ വാക്കുകളില്ല,' വെങ്കടേഷ് അയ്യര്‍ പറഞ്ഞു.

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടി വെങ്കടേഷ് അയ്യര്‍ നടത്തിയ ഓള്‍റൗണ്ടര്‍ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതാണ് ഇന്ത്യന്‍ ടീമിലേക്ക് വഴി തുറന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :