ന്യൂഡല്‍ഹി|
VISHNU.NL|
Last Modified വ്യാഴം, 29 മെയ് 2014 (12:47 IST)
മന്ത്രിമാര്‍ മാധ്യമങ്ങളോട് സൂക്ഷിച്ചു സംസാരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി ആവശ്യപ്പെട്ടു. മാത്രമല്ല വിവാദവിഷയങ്ങളില്‍ മാധ്യമങ്ങളോടു പ്രതികരിക്കരുതെന്നും വിവാദ പരാമര്‍ശങ്ങള്‍ മന്ത്രിമാര്‍ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ബഹുജനങ്ങളുമായി നേരിട്ടു സമ്പര്‍ക്കം പുലര്‍ത്താനും അവരില്‍ നിന്ന് പുതിയ ആശയങ്ങള്‍ നേടാനും മന്ത്രിമാര്‍ സോഷ്യല്‍ മീഡിയ പ്ളാറ്റ് ഫോമുകള്‍ ഉപയോഗിക്കാനും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജനങ്ങളുമായി ആശയവിനിമയം നടത്തി പൊതുവികാരം അറിയാനും സോഷ്യല്‍ മീഡിയകള്‍ പ്രയോജനപ്പെടുത്താനാണ് നിര്‍ദ്ദേശം.
അതേസമയം മോഡി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. സര്‍ക്കാരിന്റെ നയപരിപാടികള്‍ ജനങ്ങളെ അറിയിക്കുന്നതിനാണ് രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.