തിരുവനന്തപുരം|
Last Modified വ്യാഴം, 29 മെയ് 2014 (11:32 IST)
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് മത്സരിക്കാന്‍ നരേന്ദ്രമോഡി തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്ന് നടന്‍ സുരേഷ് ഗോപി. നരേന്ദ്രമോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്ത് തിരിച്ചെത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോഡി സര്‍ക്കാറില്‍ ഉടന്‍ തന്നെ കേരളത്തിന് രണ്ട് മന്ത്രിമാരെയെങ്കിലും കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. അടുത്ത മന്ത്രിസഭാ വികസനത്തില്‍ കേരളത്തിന്
പ്രാതിനിധ്യം കിട്ടുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.