ന്യൂഡല്‍ഹി|
Last Modified വ്യാഴം, 29 മെയ് 2014 (09:20 IST)
ഇന്ത്യയുടെ ശക്തി ലോകത്തിന് കാട്ടിക്കൊടുക്കുകയും അയല്‍രാജ്യങ്ങളോടും മറ്റു ലോകരാഷ്ട്രങ്ങളോടുമുള്ള ബന്ധങ്ങള്‍ മെച്ചപ്പെടുത്തുകയുമാണ് വിദേശകാര്യമന്ത്രിയെന്ന നിലയില്‍ തന്റെ ലക്‌ഷ്യമെന്ന് സുഷമാസ്വരാജ്.
ബുധനാഴ്ച രാവിലെ സൗത്ത് ബ്ലോക്കില്‍ ചുമതലയേറ്റ ശേഷം സംസാരിക്കുകയായിരുന്നു അവര്‍. പാകിസ്ഥാനുമായി നല്ല ബന്ധം പുലര്‍ത്താനാണ്
ഇന്ത്യ ആഗ്രഹിക്കുന്നത്. എന്നാല്‍ 'ബോംബ് സ്‌ഫോടനങ്ങളുടെ ഒച്ചയില്‍ ചര്‍ച്ചയുടെ ശബ്ദം മുങ്ങിപ്പോവുകയാണ്' എന്നും സുഷമ പറഞ്ഞു.
കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്രമോഡി സാര്‍ക് രാഷ്ട്രത്തലവന്മാരുമായി നടത്തിയ ചര്‍ച്ച വിജയകരമായിരുന്നുവെന്നും അവര്‍ പറഞ്ഞു. ഇന്ത്യയില്‍ വിദേശകാര്യമന്ത്രിയാകുന്ന രണ്ടാമത്തെ വനിതയാണ് സുഷമ സ്വരാജ്. മുമ്പ് ഇന്ദിരാഗാന്ധി ഈ പദവിവഹിച്ചിട്ടുണ്ട്.