വിവാഹിത- അവിവാഹിത എന്ന വേര്‍തിരിവുകള്‍ ഇല്ലാതെ എല്ലാ സ്ത്രീകള്‍ക്കും ഗര്‍ഭചിത്രത്തിന് അവകാശമുണ്ടെന്ന് സുപ്രീംകോടതി

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 29 സെപ്‌റ്റംബര്‍ 2022 (13:54 IST)
വിവാഹിത- അവിവാഹിത എന്ന വേര്‍തിരിവുകള്‍ ഇല്ലാതെ എല്ലാ സ്ത്രീകള്‍ക്കും ഗര്‍ഭചിത്രത്തിന് അവകാശമുണ്ടെന്ന് സുപ്രീംകോടതി. ചരിത്ര പ്രധാനമായ വിധിയാണ് സുപ്രീംകോടതി വിധിച്ചിരിക്കുന്നത്. ഇപ്പോള്‍ 20 ആഴ്ച വരെയുള്ള ഗര്‍ഭം ഇല്ലാതാക്കാന്‍ ഒരു ഡോക്ടറുടെ കുറിപ്പ് ആവശ്യമാണ്. 20 മുതല്‍ 24 ആഴ്ച വരെയുള്ള ഗര്‍ഭം ഇല്ലാതാക്കാന്‍ രണ്ടു ഡോക്ടര്‍മാരുടെ കുറിപ്പടികളും വേണം.

ആറുമാസം വരെ ഗര്‍ഭചിത്രം അനുവദനീയമാണ്. വിവാഹിതരും അവിവാഹിതനുമായ സ്ത്രീകള്‍ക്ക് മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്‌നന്‍സി ആക്ട് പ്രകാരം അബോര്‍ഷന് അവകാശമുണ്ട് എന്നും കോടതി വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :