സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 30 സെപ്‌റ്റംബര്‍ 2022 (07:07 IST)
ഭാരത് ജോഡോ യാത്ര ഇന്ന് കര്‍ണാടകയില്‍ പ്രവേശിക്കും. രാഹുല്‍ ഗാന്ധി നയിക്കുന്ന യാത്ര ഗുണ്ടല്‍പേട്ടില്‍ ഇന്ന് രാവിലെ 9 മണിക്ക് ആണ് യാത്ര തുടങ്ങുന്നത്. കര്‍ണാടകയില്‍ 21 ദിവസമാണ് ഭാരത് ജോഡോ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. ഏഴ് ജില്ലകളിലൂടെ 511 കിലോമീറ്ററാണ് കാല്‍നടയായി സഞ്ചരിക്കുന്നത്.
കൂടാതെ കര്‍ഷക നേതാക്കളുമായി രാഹുല്‍ഗാന്ധി കൂടിക്കാഴ്ച നടത്തും. കര്‍ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണ് രാഹുല്‍ ഗാന്ധിയുടെ യാത്ര സംസ്ഥാനത്ത് എത്തുന്നത്.