അനുബന്ധ വാര്‍ത്തകള്‍
- സിബിഎസ്ഇ പ്ലസ്ടു വിജയശതമാനം 87.33, തിരുവനന്തപുരം മേഖലയുടെ വിജയം 99.91 ശതമാനം
- CBSE Result 2023 Live Updates: സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു, തത്സമയം അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
- ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം; ഈ വര്‍ഷത്തെ പ്രമേയം ഇതാണ്
- കര്‍ണാടകത്തില്‍ ജയിച്ചാലും തോറ്റാലും ബിജെപി അധികാരത്തില്‍ വരുമെന്ന് എംവി ഗോവിന്ദന്
- DK Shivakumar: കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഡി.കെ.ശിവകുമാര്‍ മുഖ്യമന്ത്രിയാകും
മോഖ ഇന്ന് രാത്രിയോടെ 210 കിലോമീറ്റര്‍ വേഗതയുള്ള അതിശക്തമായ ചുഴലിക്കാറ്റാകും !
മോഖ ചുഴലിക്കാറ്റ് ഇന്ന് രാത്രിയോടെ 210 കിലോമീറ്റര്‍ വേഗതയുള്ള അതിശക്തമായ ചുഴലിക്കാറ്റായി മാറും. ചുഴലിക്കാറ്റ് ബംഗ്ലാദേശ്-മ്യാന്‍മാര്‍ തീരത്ത് മേയ് 14 ഓടെ കരയില്‍ പ്രവേശിക്കാനാണ് സാധ്യത. ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും മലയോര മേഖലകളില്‍ ഈ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ചേക്കും.
കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനു തടസ്സമില്ല. തമിഴ്‌നാട് തീരം, കന്യാകുമാരി പ്രദേശം, ഗള്‍ഫ് ഓഫ് മാന്നാര്‍, ശ്രീലങ്കന്‍ തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിനു പോകാന്‍ പാടുള്ളതല്ല. കൂടാതെ ബംഗാള്‍ ഉള്‍ക്കടല്‍, ആന്‍ഡമാന്‍ കടല്‍ എന്നിവിടങ്ങളില്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ മത്സ്യബന്ധനത്തിനു പോകാന്‍ പാടുള്ളതല്ല.