1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. CBSE Result 2023 Live Updates

CBSE Result 2023 Live Updates: സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു, തത്സമയം അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വിജയശതമാനം കുറവാണ് ഇത്തവണ

CBSE Result 2023 Live Updates
CBSE Result 2023 Live Updates: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സിബിഎസ്ഇ) 12-ാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 87.33 ആണ് വിജയശതമാനം. തിരുവനന്തപുരം മേഖല 99.91 വിജയശതമാനത്തോടെ ഏറ്റവും മുന്നില്‍. പ്രയാഗ് രാജ് മേഖലയാണ് ഏറ്റവും പിന്നില്‍ 78.05 ശതമാനം. 
 
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വിജയശതമാനം കുറവാണ് ഇത്തവണ. കഴിഞ്ഞ തവണ 92.71 ആയിരുന്നു വിജയശതമാനം. ഈ വര്‍ഷം 16,60,511 കുട്ടികളാണ് പരീക്ഷ എഴുതിയത്. അതില്‍ 14,50,174 കുട്ടികള്‍ ഉന്നത പഠനത്തിന് അര്‍ഹത നേടി. 
 
 
എന്നീ വെബ് സൈറ്റുകളില്‍ പരീക്ഷാഫലം അറിയാം. UMANG ആപ്പിലും ഫലം ലഭ്യമാണ്. റോള്‍ നമ്പര്‍, സ്‌കൂള്‍ നമ്പര്‍, അഡ്മിറ്റ് കാര്‍ഡ് ഐഡി എന്നിവ നല്‍കിയാണ് പരീക്ഷാഫലം അറിയേണ്ടത്. 
 
അടുത്ത ലേഖനം
സിബിഎസ്ഇ പ്ലസ്ടു വിജയശതമാനം 87.33, തിരുവനന്തപുരം മേഖലയുടെ വിജയം 99.91 ശതമാനം