1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Mobile tower stolen in uthar pradesh

ഉത്തർപ്രദേശിൽ മൊബൈൽ ടവർ മോഷണം പോയി

Mobile tower
ഉത്തര്‍പ്രദേശിലെ കൗശാംബി ജില്ലയില്‍ 50 മീറ്റര്‍ നീളവും പതിനായിരം കിലോ ഭാരവും വരുന്ന മൊബൈല്‍ ടവര്‍ മോഷണം പോയി. ടവര്‍ മോഷണവുമായി ബന്ധപ്പെട്ട് ടെക്‌നീഷ്യന്‍ രാജേഷ് കുമാര്‍ യാദവ് നവംബര്‍ 29നാണ് പോലീസില്‍ പരാതി നല്‍കിയത്.എന്നാല്‍ പരാതി നല്‍കിയത് ഈ ദിവസമാണെങ്കിലും മാര്‍ച്ച് 31 മുതല്‍ ടവര്‍ കാണായതായി പരാതിയില്‍ പറയുന്നു.
 
ടവറിനൊപ്പം മറ്റ് വില കൂടിയ സാമഗ്രികളും മോഷ്ടാക്കള്‍ അടിച്ചുമാറ്റിയതായും പരാതിയില്‍ പറയുന്നു. ഈ വര്‍ഷം ജനുവരിയിലാണ് കൗശാംബി ജില്ലയിലെ ഉജ്ജയിനി ഗ്രാമത്തില്‍ ഉബൈദ് എന്നയാളുടെ ഉടമസ്ഥതയിലുള്ള വയലില്‍ തന്റെ കമ്പനി ടവര്‍ സ്ഥാപിച്ചതെന്ന് ടെക്‌നീഷ്യന്‍ പറയുന്നു. 2023 മാര്‍ച്ച് 31ന് പരിശോധനയ്ക്കായി സ്ഥലത്തെത്തിയപ്പോഴാണ് മൊബൈല്‍ ടവറും മറ്റ് സാമഗ്രികളും ഉള്‍പ്പടെ മോഷണം പോയതായി അറിയുന്നത്.
 
അടുത്ത ലേഖനം
ബെംഗളുരുവിൽ 13 സ്കൂളുകൾക്ക് ബോംബ് ഭീഷണി, കുട്ടികളെ ഉൾപ്പടെ അടിയന്തിരമായി ഒഴിപ്പിച്ച് പോലീസ്