1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. bengaluru schools evacuated after bomb threat by mail

ബെംഗളുരുവിൽ 13 സ്കൂളുകൾക്ക് ബോംബ് ഭീഷണി, കുട്ടികളെ ഉൾപ്പടെ അടിയന്തിരമായി ഒഴിപ്പിച്ച് പോലീസ്

Bengaluru
ബോംബ് ഭീഷണിയെത്തുടര്‍ന്ന് ബെംഗളുരുവിലെ 13 സ്‌കൂളുകളിലെ വിദ്യാര്‍ഥികളെയും ജീവനക്കാരെയും അടിയന്തിരമായി ഒഴിപ്പിച്ച് പോലീസ്. ഇ മെയില്‍ വഴിയാണ് സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണിയുണ്ടായത്. ഉടന്‍ തന്നെ പോലീസ് അതാത് സ്‌കൂളുകളിലെത്തി അവിടെയുള്ള മുഴുവന്‍ പേരെയും ഒഴിപ്പിക്കുകയായിരുന്നു.
 
വെള്ളിയാഴ്ച രാവിലെയാണ് സ്‌കൂള്‍ പരിസരത്ത് ബോംബ് സ്ഥാപിച്ചതായുള്ള ഇമെയില്‍ സന്ദേശം വന്നത്. എന്നാല്‍ പോലീസ് സ്‌ക്വാഡ് ഉള്‍പ്പടെ നടത്തിയ പരിശോധനയില്‍ ഇതുവരെ സംശയാസ്പദമായ യാതൊന്നും സ്‌കൂള്‍ പരിസരങ്ങളില്‍ നിന്നും കണ്ടെത്തിയിട്ടില്ല. ഭീഷണീ സന്ദേശം എവിടെനിന്നാണ് വന്നതടക്കമുള്ള കാര്യങ്ങള്‍ പോലീസ് അന്വേഷിച്ച് വരികയാണ്.
അടുത്ത ലേഖനം
കോട്ടയത്ത് ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയി