അഭിറാം മനോഹർ|
Last Modified വ്യാഴം, 30 നവംബര്‍ 2023 (20:38 IST)
നിയമസഭാ തിരെഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശ്,ചത്തിസ്ഗഡ്, തെലങ്കാന,മിസോറം,രാജസ്ഥാന്‍ സംസ്ഥാനങ്ങളിലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്. തെലങ്കാനയിലും ഛത്തിസ്ഗഡിലും കോണ്‍ഗ്രസും രാജസ്ഥാനില്‍ ബിജെപിയും അധികാരത്തിലെത്തുമെന്നാണ് സര്‍വേകളിലെ പ്രവചനം. ഇഞ്ചോടിഞ്ച് പോരാട്ടമാകും മധ്യപ്രദേശില്‍ നടക്കുക. മിസോറാമില്‍ സോറം പീപ്പിള്‍ മൂവ്‌മെന്റിനായിരിക്കും വിജയമെന്നും സര്‍വേ പറയുന്നു.
ഛത്തിസ്ഗഡ്
പ്രധാന മാധ്യമങ്ങളെല്ലാം തന്നെ കോണ്‍ഗ്രസ് ഭൂരിപക്ഷം നേടി അധികാരത്തിലെത്തുമെന്നാണ് സര്‍വേകളില്‍ പറയുന്നത്. ആകെയുള്ള 90 സീറ്റുകളില്‍ 40നും 50നും ഇടയില്‍ സീറ്റുകള്‍ നേടി കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് ഇന്ത്യ ടുഡേ പ്രവചിക്കുന്നു. ന്യൂസ് 18 കോണ്‍ഗ്രസ് 46 സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്ന് പറയുന്നു. 41 സീറ്റുകളോടെ ശക്തമായ മത്സരമാകും ബിജെപി കാഴ്ചവെയ്ക്കുക. റിപ്പബ്ലിക് ടിവി കോണ്‍ഗ്രസിന് 52 സീറ്റുകള്‍ നേടാനുള്ള സാധ്യതയാണ് കാണുന്നത്. ബിജെപി 34-42 വരെ സീറ്റുകള്‍ നേടും. ടൈംസ് നൗ നടത്തിയ സര്‍വേയില്‍ 48-56 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നാണ് പ്രവചിക്കുന്നത്.