1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. mobile number portability, india, centrak government

ഇന്ത്യയിലെവിടെയും ഇനി നിങ്ങളുടെ നമ്പര്‍ മാറില്ല

മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിളിറ്റി
മൊബൈല്‍ ഫോണ്‍ നമ്പര്‍ മാറാതെ ടെലികോം സേവനദാതാവിനെ മാറ്റാന്‍ ഉപയോക്താവിന് അവസരം നല്‍കുന്ന മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സൌകര്യം അടുത്ത മേയ് മൂന്നിനകം രാജ്യവ്യാപകമാക്കണമെന്ന് കമ്പനികള്‍ക്കു സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

സംസ്ഥാനമോ ടെലികോം സര്‍ക്കിളോ വിട്ട് വേറൊരിടത്തേക്കു പോകുന്ന വരിക്കാര്‍ക്ക് നമ്പര്‍ മാറേണ്ടി വരില്ലെന്നതാണ് ഇതുകൊണ്ടുള്ള നേട്ടം. നിലവില്‍ പോര്‍ട്ടബിലിറ്റി സൌകര്യം അതത് ടെലികോം സര്‍ക്കിളുകളില്‍ മാത്രമേ സാധ്യമാകൂ. 2010-11 ല്‍ ആരംഭിച്ച ഇൌ സൌകര്യം ഇക്കഴിഞ്ഞ ഒാഗസ്റ്റ് വരെ 13 കോടി ആളുകള്‍ പ്രയോജനപ്പെടുത്തിയിട്ടുണ്ട്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.
About Writer
VISHNU.NL