1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. mm mani surgery

മന്ത്രി എംഎം മണിയ്ക്ക് ശസ്ത്രക്രിയ നടത്തി

Kerala
തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് വൈദുതി വകുപ്പു മന്ത്രി എംഎം മണിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശനിയാഴ്ച രാവിലെയാണ് ശസ്ത്രക്രിയ നടന്നത്. വെള്ളിയാഴ്ച ഇ എന്‍ ടി വിഭാഗത്തില്‍ ചെക്കപ്പിനായെത്തിയ മന്ത്രിയ്ക്ക് നടത്തിയ പരിശോധനയിലാണ് തലച്ചോറില്‍ നേരിയ രക്തസ്രാവം കണ്ടെത്തിയത്. 
 
2019 ജൂലൈ മാസത്തില്‍ തലച്ചോറില്‍ രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. ഇത്തവണ വീണ്ടും തലച്ചോറിന്റെ മറുവശത്ത് രക്തസ്രാവം കണ്ടെത്തുകയായിരുന്നു. ശസ്ത്രക്രിയയ്ക്കു ശേഷം മന്ത്രിയുടെ ആരോഗ്യ നില തൃപ്തികരമായി തുടരുന്നുവെന്ന് ആശുപത്രി സൂപ്രണ്ട് ഡോ എം എസ് ഷര്‍മ്മദ് അറിയിച്ചു
അടുത്ത ലേഖനം
ഞായറാഴ്ച്ച ലോക്ക്ഡൗണിൽ വിശ്വാസികൾക്കും വിദ്യാർഥികൾക്കും ഇളവ്