അനുബന്ധ വാര്‍ത്തകള്‍
- ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതില്‍ അതൃപ്തി: ബിജെപിയില്‍ നിന്ന് നടി രഞ്ജന നാച്ചിയാര്‍ രാജിവച്ചു
- 'ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ കണ്ട് അച്ഛൻ അമ്മയോട് ക്ഷമ ചോദിച്ചു'; സിനിമയുടെ ഹിന്ദി പതിപ്പ് നായിക സന്യ മൽഹോത്ര
- ഹിന്ദി റീമേക്ക് സംഭവിച്ചാൽ ഖുറേഷി അബ്രാം ആരായിരിക്കും?: ഇഷ്ട താരത്തിന്റെ പേര് പറഞ്ഞ് പൃഥ്വിരാജ്
- 'എമ്പുരാന്റെ ആദ്യത്തെ 25 മിനിറ്റ് ഒരു ഹിന്ദി സിനിമ പോലെ, 35 ശതമാനം ഡയലോഗും ഹിന്ദിയിലാണ്'; പൃഥ്വിരാജ്
- ഹിന്ദി ദേശീയ ഭാഷയല്ലെന്ന ക്രിക്കറ്റ് താരം ആര് അശ്വിന്റെ പ്രസ്താവനയെ അനുകൂലിച്ച് ബിജെപി നേതാവ് അണ്ണാമലൈ
'ഹിന്ദി ഉത്തരേന്ത്യയിലെ 25 പ്രാദേശിക ഭാഷകളെ തകര്‍ത്തു': തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്
ഹിന്ദി ഉത്തരേന്ത്യയിലെ 25 പ്രാദേശിക ഭാഷകളെ തകര്‍ത്തുവെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്. യുപി, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ പ്രാദേശിക ഭാഷകളെയാണ് തകര്‍ന്നത്. ഈ രണ്ടു സംസ്ഥാനങ്ങളും ഹിന്ദി ഹൃദയ ഭൂമിയല്ല. ഹിന്ദി അടിച്ചേല്‍പ്പിച്ചത് മൂലം ഇവിടത്തെ ഒരുപാട് പ്രാദേശിക ഭാഷകള്‍ തകര്‍ന്നു. ഭോജ്പുരി, മൈഥിലി, അവാധി, കാര്‍വാലി, കുമനോയി തുടങ്ങിയ നിരവധി പ്രാദേശിക ഭാഷകളാണ് തകര്‍ന്നതെന്നും ഹിന്ദി നിര്‍ബന്ധമായ അടിച്ചേല്‍പ്പിച്ചതിനെ തുടര്‍ന്നാണ് ഇത് സംഭവിച്ചതെന്നും സ്റ്റാലിന് പറഞ്ഞു.
അതേസമയം തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയാണ് ഡിഎംകെ ഹിന്ദിയെ വിമര്‍ശിക്കുന്നതെന്ന് കേന്ദ്രം പറയുന്നു. 2026 തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണ് ഭാഷാ വിഷയത്തെ വളച്ചൊടിക്കുന്നതെന്നും ബിജെപി വിമര്‍ശിക്കുന്നു. പുതിയ ദേശീയ വിദ്യാഭ്യാസ നയപ്രകാരം മിക്ക സംസ്ഥാനങ്ങളും സംസ്കൃതത്തിനാണ് മുന്‍ഗണന നല്‍കുന്നത്.