1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Prithviraj about Empuran Movie

'എമ്പുരാന്റെ ആദ്യത്തെ 25 മിനിറ്റ് ഒരു ഹിന്ദി സിനിമ പോലെ, 35 ശതമാനം ഡയലോഗും ഹിന്ദിയിലാണ്'; പൃഥ്വിരാജ്

Prithviraj about Empuran Movie
മലയാളത്തിലെ നിലവിലെ റെക്കോർഡുകൾ എല്ലാം തകർക്കാൻ കെൽപ്പുള്ള സിനിമയാണ് മോഹൻലാൽ നായകനായി എത്തുന്ന എമ്പുരാൻ. പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഓരോ അപ്‌ഡേഷനും ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ ഏറ്റെടുത്തത്. സിനിമയുടെ ടീസർ അണിയറ പ്രവർത്തകർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. മികച്ച പ്രതികരണമാണ് ടീസറിന് ലഭിക്കുന്നത്. 
 
ഒരു ഇന്റർനാഷണൽ പ്ലോട്ട്ലൈൻ ആണ് സിനിമയ്ക്കുള്ളതെന്നും ചിത്രത്തിലെ 30 - 35 ശതമാനം സംഭാഷണങ്ങളും ഹിന്ദിയിലാണെന്നും പൃഥ്വിരാജ് പറഞ്ഞു. സിനിമയുടെ ആദ്യത്തെ 25 മിനിറ്റ് കാണുമ്പോൾ ഒരു ഹിന്ദി സിനിമയാണോ നിങ്ങൾ കാണുന്നത് എന്നുവരെ തോന്നിയേക്കാം എന്നും നടൻ കൂട്ടിച്ചേർത്തു. ചിത്രത്തിന്റെ ഹിന്ദി വേർഷനുവേണ്ടി നടത്തിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 
'എമ്പുരാൻ ഒരു സ്റ്റാൻഡ്അലോൺ സിനിമയാണ്. ഒന്നാം ഭാഗം കണ്ടിട്ടില്ലാവർക്കും എമ്പുരാൻ കണ്ടാൽ കഥ മനസിലാകും. ലൂസിഫർ കേരള പൊളിറ്റിക്‌സിൽ ഊന്നി കഥ പറഞ്ഞ സിനിമയാണ്. എന്നാൽ എമ്പുരാൻ അങ്ങനെയല്ല. മലയാളം ഉൾപ്പടെയുള്ള സിനിമയുടെ മറ്റു പതിപ്പുകളിൽ എല്ലാം ഹിന്ദി ഉൾപ്പെടുന്ന ഭാഗങ്ങൾ അങ്ങനെ തന്നെ നിലനിർത്തും.

അതുകൊണ്ട് തന്നെ ഈ സിനിമയ്ക്ക് നോർത്തിൽ ഒരു വൈഡ് റിലീസ് വേണമെന്നുള്ളത് ഞങ്ങളുടെ ആദ്യം മുതലുള്ള തീരുമാനമായിരുന്നു. സിനിമയുടെ ആദ്യത്തെ 25 മിനിറ്റ് കാണുമ്പോൾ ഒരു ഹിന്ദി സിനിമയാണോ നിങ്ങൾ കാണുന്നത് എന്നുവരെ നിങ്ങൾക്ക് തോന്നിയേക്കാം. കഥയിൽ ശരിക്കും ഹിന്ദിയുടെ ആവശ്യമുണ്ടെന്ന് തോന്നിയാൽ പ്രേക്ഷകർക്ക് അതൊരു പ്രശ്നമായി തോന്നില്ല', പൃഥ്വിരാജ് പറഞ്ഞു.
About Writer
നിഹാരിക കെ.എസ്
അടുത്ത ലേഖനം
Dominic and The Ladies Purse: മമ്മൂട്ടി കമ്പനിയുടെ ആദ്യ പരാജയ ചിത്രമാകുമോ 'ഡൊമിനിക്'? ഇതുവരെ കളക്ട് ചെയ്തത്