അനുബന്ധ വാര്‍ത്തകള്‍
- India Gate: ഇന്ത്യാ ഗേറ്റിന്റെ പേര് ഭാരത് മാത ദ്വാര്‍ എന്നാക്കണം, പ്രധാനമന്ത്രിക്ക് കത്തയച്ച് ബിജെപി ന്യൂനപക്ഷ മോര്‍ച്ച ദേശീയ പ്രസിഡന്റ്
- ഖുശ്ബുവിനെ അറസ്റ്റ് ചെയ്തു; പാർപ്പിച്ചത് ആടുകൾക്കൊപ്പം, ദുർഗന്ധം വമിക്കുന്ന റൂമിൽ ഏഴ് മണിക്കൂറോളം
- സംസ്ഥാന ബിജെപിയിലെ നേതൃമാറ്റം, രാജീവ് ചന്ദ്രശേഖറും എം ടി രമേശും പരിഗണനാ പട്ടികയിൽ
- ലക്ഷ്യം കേരള ബിജെപി അധ്യക്ഷ പദവിയോ?, അമിത് ഷായുമായി ദില്ലിയിൽ കൂടിക്കാഴ്ച നടത്തി ശോഭ സുരേന്ദ്രൻ
- സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ 154-ാം ദിനം കേന്ദ്രത്തിന്റെ ദയ; മുണ്ടക്കൈ ദുരന്തം അതിതീവ്രമായി പ്രഖ്യാപിച്ചു
ഹിന്ദി ദേശീയ ഭാഷയല്ലെന്ന ക്രിക്കറ്റ് താരം ആര് അശ്വിന്റെ പ്രസ്താവനയെ അനുകൂലിച്ച് ബിജെപി നേതാവ് അണ്ണാമലൈ
aswin and annamalai
ഹിന്ദി ദേശീയ ഭാഷ അല്ലെന്ന ക്രിക്കറ്റ് താരം ആര് അശ്വിന്റെ പ്രസ്താവനയെ അനുകൂലിച്ച് ബിജെപി നേതാവ് അണ്ണാമലൈ. ഹിന്ദി രാഷ്ട്രഭാഷ അല്ലെന്നും പ്രിയ സുഹൃത്ത് ആര് അശ്വിന് പറഞ്ഞത് ശരിയാണെന്നും സൗകര്യപ്രദമായ ഭാഷയാണ് അതൊന്നും ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈ പറഞ്ഞു. ഹിന്ദി ദേശീയ ഭാഷ അല്ലെന്നും ഔദ്യോഗിക ഭാഷ മാത്രമാണെന്നും രവിചന്ദ്രന്‍ അശ്വിന് പറഞ്ഞത് ഏറെ ചര്‍ച്ചയായിരുന്നു.
കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ ഒരു സ്വകാര്യ എന്‍ജിനീയറിങ് കോളേജിലാണ് ബിരുദധാന ചടങ്ങില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ആര് അശ്വിന് ഇക്കാര്യം പറഞ്ഞത്. താരത്തിനെതിരെ ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഹിന്ദി ഭാഷ ദക്ഷിണേന്ത്യയില്‍ അടിച്ചേല്‍പ്പിക്കുകയാണെന്ന ആരോപണം വര്‍ഷങ്ങളായി നിലനില്‍ക്കുകയാണ്. ഇതിനിടയിലാണ് തമിഴ്നാട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ തന്റെ അഭിപ്രായം വ്യക്തമാക്കിയത്.