കേന്ദ്രമന്ത്രിസഭയിലെ 71 മന്ത്രിമാരില്‍ 70 പേരും കോടീശ്വരന്മാര്‍; ശരാശരി ആസ്തി 107.94 കോടി!

NDA, Nitish kumar, Chandrababu naidu
NDA, Nitish kumar, Chandrababu naidu
സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 12 ജൂണ്‍ 2024 (09:17 IST)
മൂന്നാമതും നരേന്ദ്രമോദി നയിക്കുന്ന മന്ത്രിസഭയിലെ 99ശതമാനം മന്ത്രിമാരും കോടീശ്വരന്മാരാണ്. 71 മന്ത്രിമാരില്‍ 70 പേരും കോടീശ്വരന്മാരാണെന്നാണ് എഡിആര്‍ വെളിപ്പെടുത്തുന്നത്. ഇവരുടെ ശരാശരി ആസ്തി 107.94 കോടി രൂപയാണ്. ഇതിലെ ഏറ്റവും വലിയ സമ്പന്നന്‍ dr. ചന്ദ്രശേഖര്‍ പെമ്മസാനിയാണ്. 5705.47 കോടിയാണ് ഇദ്ദേഹത്തിന്റെ ആസ്തി.

രണ്ടാം സ്ഥാനത്തുള്ളത് ജ്യോതിരാദിത്യ സിന്ധ്യയാണ്. 424.75 കോടിയാണ് ഇദ്ദേഹത്തിന്റെ ആസ്തി. എച്ച് ഡി കുമാരസ്വാമിക്ക് 217.23 കോടിയുടേയും ആസ്തിയുണ്ട്. അശ്വനി വൈഷ്ണവിന് 144.12 കോടിയുടെ ആസ്തിയാണുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :