അനുബന്ധ വാര്‍ത്തകള്‍
- Super 8 Chances for Pakistan: ഇന്ത്യ ജയിക്കാന്‍ പ്രാര്‍ത്ഥിക്കുന്ന ദിവസം ! പാക്കിസ്ഥാന് ഗ്രൂപ്പ് ഘട്ടം കടക്കാന്‍ രോഹിത്തും സംഘവും കനിയണം
- Pakistan vs Canada, T20 World Cup 2024: മാനം കാത്ത് പാക്കിസ്ഥാന്, കാനഡയ്ക്കെതിരെ ജയം; അപ്പോഴും സൂപ്പര്‍ 8 സ്വപ്നങ്ങള്‍ അകലെ !
- ബാബറും ഷഹീനും തമ്മില്‍ സംസാരിക്കാറൊക്കെയുണ്ട്, പ്രശ്നങ്ങളില്ലെന്ന് പാകിസ്ഥാന് അസിസ്റ്റന്റ് കോച്ച്
- ലെഗ് സൈഡിൽ കളിക്കാനെ പന്തിനറിയു, ദുബെ സ്പിന്നറെ കിട്ടിയാലെ കളിക്കു, സഞ്ജു ടീമിൽ ഇല്ലാത്തത് ഞെട്ടിച്ചുവെന്ന് അക്രം
- കൂട്ടുക്കാരെ പിടിച്ചു ടീമിലിട്ടു, പാകിസ്ഥാനെ ലോകത്തിന് മുന്നിൽ നാണം കെടുത്തി, ബാബർ അസമിനെതിരെ അഹമ്മദ് ഷെഹ്സാദ്
T20 World Cup 2024: സൂപ്പര്‍ 8 ഉറപ്പിച്ച ടീമുകള്‍ ഏതൊക്കെ?
ഇന്ന് യുഎസിനെതിരായ മത്സരത്തില്‍ ജയിച്ചാല്‍ സൂപ്പര്‍ 8 ലേക്ക് കടക്കുന്ന മൂന്നാമത്തെ ടീമാകും ഇന്ത്യ
T20 World Cup 2024: ഗ്രൂപ്പ് ഘട്ടം പുരോഗമിക്കുമ്പോള്‍ രണ്ട് ടീമുകളാണ് ഇതിനോടകം സൂപ്പര്‍ 8 ഉറപ്പിച്ചത്. ഗ്രൂപ്പ് ബിയില്‍ നിന്ന് ഓസ്ട്രേലിയയും ഗ്രൂപ്പ് ഡിയില്‍ നിന്ന് ദക്ഷിണാഫ്രിക്കയും. ഇരു ടീമുകളും മൂന്ന് കളികള്‍ പൂര്‍ത്തിയാകുമ്പോള്‍ മൂന്നിലും ജയിച്ച് ആറ് പോയിന്റോടെ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ്. ശേഷിക്കുന്ന ഒരു മത്സരത്തില്‍ തോറ്റാലും ഇരു ടീമുകള്‍ക്കും ഭീഷണിയില്ല.
ഇന്ന് യുഎസിനെതിരായ മത്സരത്തില്‍ ജയിച്ചാല്‍ സൂപ്പര്‍ 8 ലേക്ക് കടക്കുന്ന മൂന്നാമത്തെ ടീമാകും ഇന്ത്യ. പപ്പു ന്യു ഗിനിയയ്ക്കെതിരായ മത്സരത്തില്‍ ജയിച്ചാല്‍ അഫ്ഗാനിസ്ഥാനും സൂപ്പര്‍ 8 ലേക്ക് എത്തും.
ഗ്രൂപ്പ് ബിയിലെ നമീബിയ, ഒമാന്‍ എന്നീ ടീമുകള്‍ ഇതിനോടകം പുറത്തായി കഴിഞ്ഞു. ശേഷിക്കുന്ന മത്സരങ്ങള്‍ ജയിച്ചാലും ഈ ടീമുകള്‍ക്ക് ഇനി പ്ലേ ഓഫില്‍ എത്താന്‍ സാധിക്കില്ല.