India vs USA, T20 World Cup 2024: ഇന്ത്യ ഇന്ന് ആതിഥേയര്‍ക്കെതിരെ; ജയിച്ചാല്‍ സൂപ്പര്‍ 8, സഞ്ജു കളിക്കില്ല

പ്ലേയിങ് ഇലവനില്‍ രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ യുഎസിനെതിരെ കളിക്കാന്‍ ഇറങ്ങുക

India vs USA, T20 World Cup 2024
രേണുക വേണു| Last Modified ബുധന്‍, 12 ജൂണ്‍ 2024 (09:10 IST)
India vs USA, T20 World Cup 2024

India vs USA, T20 World Cup 2024: ട്വന്റി 20 ലോകകപ്പിലെ മൂന്നാം മത്സരത്തിനായി ഇന്ത്യ ഇന്നിറങ്ങും. ആതിഥേയരായ യുഎസ് ആണ് ഇന്ത്യയുടെ എതിരാളികള്‍. ഇന്ത്യന്‍ സമയം രാത്രി എട്ടിന് ന്യൂയോര്‍ക്കിലാണ് മത്സരം. ഇന്ന് ജയിച്ചാല്‍ ഇന്ത്യ സൂപ്പര്‍ 8 ലേക്ക് കടക്കും. അതേസമയം പാക്കിസ്ഥാനേയും കാനഡയേയും തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് ആതിഥേയരായ യുഎസ് ഇന്ന് ഇന്ത്യയെ നേരിടാന്‍ ഇറങ്ങുന്നത്. സ്റ്റാര്‍ സ്പോര്‍ട്സിലും ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലും മത്സരം തത്സമയം കാണാം. ഇരു ടീമുകളുടേയും മൂന്നാമത്തെ മത്സരമാണ് ഇത്.

പ്ലേയിങ് ഇലവനില്‍ രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ യുഎസിനെതിരെ കളിക്കാന്‍ ഇറങ്ങുക. വിരാട് കോലിയെ വണ്‍ഡൗണ്‍ ഇറക്കുന്നതിനു വേണ്ടി യഷസ്വി ജയ്സ്വാള്‍ ടീമില്‍ ഇടം പിടിക്കും. രോഹിത് ശര്‍മയ്ക്കൊപ്പം ജയ്സ്വാള്‍ ഓപ്പണ്‍ ചെയ്യും. ശിവം ദുബെ പ്ലേയിങ് ഇലവനില്‍ ഉണ്ടാകില്ല. സൂര്യകുമാര്‍ യാദവിന് ഒരു അവസരം കൂടി നല്‍കും. അതിനാല്‍ സഞ്ജു സാംസണ്‍ ഇനിയും കാത്തിരിക്കണം. രവീന്ദ്ര ജഡേജയ്ക്ക് പകരം കുല്‍ദീപ് യാദവ് പ്ലേയിങ് ഇലവനിലേക്ക് എത്തും.

ഇന്ത്യ, സാധ്യത ഇലവന്‍: രോഹിത് ശര്‍മ, യഷസ്വി ജയ്സ്വാള്‍, വിരാട് കോലി, റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :