മിനാദുരന്തം: മരിച്ച ഇന്ത്യക്കാരുടെ എണ്ണം 45 ആയി

മിന| JOYS JOY| Last Modified തിങ്കള്‍, 28 സെപ്‌റ്റംബര്‍ 2015 (16:18 IST)
മിനാദുരന്തത്തില്‍ മരിച്ച ഇന്ത്യക്കാരുടെ എണ്ണം 45 ആയി. തിങ്കളാഴ്ച 10 ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ കൂടി തിരിച്ചറിഞ്ഞതോടെയാണ് ഇത്. കഴിഞ്ഞ 25 വര്‍ഷത്തിനിടയില്‍ മിനായില്‍ ഉണ്ടായ ഏറ്റവും വലിയ ദുരന്തമായിരുന്നു ഇത്.

ഇന്ന് തിരിച്ചറിഞ്ഞ മൃതദേഹങ്ങളില്‍ മൂന്നു തീര്‍ത്ഥാടകര്‍ വെസ്റ്റ് ബംഗാളില്‍ നിന്നും രണ്ടുപേര്‍ വീതം കേരളം, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ നിന്നും തമിഴ്നാട്, മഹാരാഷ്‌ട്ര സംസ്ഥാനങ്ങളില്‍ നിന്ന് ഓരോരുത്തരുടെയും മൃതദേഹങ്ങളാണ് ഇന്ന് തിരിച്ചറിഞ്ഞത്.

കഴിഞ്ഞദിവസം 13 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിരുന്നു. അതേസമയം, മിനാദുരന്തത്തില്‍ മരിച്ച ആകെ തീര്‍ത്ഥാടകരുടെ എണ്ണം 769 ആയെന്ന് സൌദി അധികൃതര്‍ അറിയിച്ചു. പരുക്കേറ്റവരുടെ എണ്ണം 934 ആയി. പരുക്കേറ്റവരില്‍ 13 ഇന്ത്യക്കാര്‍ ഉള്‍പ്പെടുന്നതായാണ് കണക്കുകള്‍.

ഇന്ത്യയില്‍ നിന്ന് ഇത്തവണ ഒന്നരലക്ഷം തീര്‍ത്ഥാടകര്‍ ആണ് ഹജ്ജില്‍ സംബന്ധിക്കുന്നതിനായി സൌദിയില്‍ എത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :