അനുബന്ധ വാര്‍ത്തകള്‍
- ബിഗ് ബോസിൽ സൽമാൻഖാന്റെയും ശ്രീശാന്തിന്റെയും പ്രതിഫലം ആരെയും ഞെട്ടിക്കും !
- ഗംഗാ നദിയിൽ കുളിച്ചുകൊണ്ടിരിക്കവേ യുവതിയെ രണ്ടുപേർ ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി; ദൃശ്യങ്ങൾ പകർത്തി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു
- ‘ഇതുവരെ ചെയ്ത സിനിമകളില്‍ എനിക്കേറ്റവും സംതൃപ്തി തന്നത് ‘ഇരുവര്‍‘: മനസ് തുറന്ന് സന്തോഷ് ശിവൻ
- നാലുമാസം പ്രായമായ ആൺകുഞ്ഞിന്റെ ഉദരത്തിൽ വളർച്ച പ്രാപിച്ച ഭ്രൂണം; സങ്കീർണമായ ശസ്ത്രക്രിയയിലൂടെ കുഞ്ഞിന്റെ ജീവൻ രക്ഷിച്ച് ഡോക്ടർമാർ
- ബലാത്സംഗം ചെറുക്കാൻ ശ്രമിച്ചതിന് 15കാരിയെ തല്ലിക്കൊന്ന് കെട്ടിത്തൂക്കി; സംഭവം നടന്നത് രാജ്യം ഗാന്ധി ജയന്തി ആഘോഷിക്കുമ്പോൾ
മധ്യപ്രദേശിലും രാജസ്ഥാനിലും കോൺഗ്രസുമായി സഖ്യമില്ലെന്ന് മായാവതി; വിശാല പ്രതിപക്ഷ ഐക്യം തുടക്കത്തിൽതന്നെ തകരുന്നു
ഡൽഹി: മധ്യപ്രദേശിലും രാജസ്ഥാനിലും ഒരു കാരണവശാലും കോൺഗ്രസുമായി സഖ്യമുണ്ടാക്കില്ലെന്ന് ബി എസ് പി നേതാവ് മായാവതി. ഒറ്റക്ക് മത്സരിക്കും. പ്രാദേശിക പാർട്ടികളുമായി സഖ്യമുണ്ടാക്കിയാലും കോൺഗ്രസുമായി സഖ്യം ഉണ്ടാക്കില്ലെന്ന് മായാവതി പറഞ്ഞു.
ബി ജെ പിയെ തോൽപ്പിക്കുന്നതിനു പകരം പങ്കാളികളായ പർട്ടികളെ തകർക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ബി ജെ പി യെ ഒറ്റക്ക് നേരിടാമെന്ന അഹങ്കാരമാണ് കോൺഗ്രസിന്. ബി ജെ പിയെപ്പോലെ തന്നെ കോൺഗ്രസ് ചെയ്ത അനീതികളും ജനം മറികില്ലെന്നും അവർ പറഞ്ഞു.
ബി ജെ പിക്കെതിരെ അണി ചേരണം എന്ന സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും ഉദ്ദേശ ശുദ്ധിയിൽ സംശയമില്ല. എന്നാൽ ദിഗ് വിജയ് സിങിനെ പോലുള്ള ചില നേതാക്കൾ ഇത് തകിടം മറിക്കുകയാണ്. ദിഗ് വിജയ് സിങ് ബി ജെ പിയുടെ ഏജന്റാണെന്നും അവർ ആരോപിച്ചു.