‘ഇതുവരെ ചെയ്ത സിനിമകളില്‍ എനിക്കേറ്റവും സംതൃപ്തി തന്നത് ‘ഇരുവര്‍‘: മനസ് തുറന്ന് സന്തോഷ് ശിവൻ

Sumeesh| Last Modified ബുധന്‍, 3 ഒക്‌ടോബര്‍ 2018 (16:06 IST)
ഛായഗ്രാഹണം എന്ന വാക്ക് കേൾമ്പോൾ ആദ്യം മനസിൽ വരുന്ന പേരുകളിലൊന്നണ് സന്തോഷ് ശിവൻ. സംവിധായകനും ഛായഗ്രാഹകനുമായ തനിക്കേറ്റവും സംതൃപ്തി നൽകിയ ചിത്രം മോഹൻ ലാലും പ്രകാശ് രാജും മുഖ്യ കഥാപാത്രങ്ങളായെത്തിയ മണിരത്നം ചിത്രം ‘ഇരുവർ‘ ആണ് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്.

‘ക്രിയാത്മകമായ സംതൃപ്തി വളരെ പ്രധാനപ്പെട്ട ഒരു കാര്യമായി ഞാന്‍ കാണുന്നു. ഇതുവരെ ചെയ്ത സിനിമകളില്‍ എനിക്കേറ്റവും സംതൃപ്തി തന്നത് ഇരുവര്‍ ആണ്‘. എന്ന് സന്തോഷ് ശിവൻ പറയുന്നു. ‘പ്രകാശും തബുവും നിലത്തു കിടക്കുന്ന ഒരു ടോപ്പ് ആംഗിള്‍ ഷോട്ടുണ്ട് ചിത്രത്തില്‍. ഇപ്പോഴും ആളുകള്‍ ആ ഷോട്ടിനെ കുറിച്ച്‌ എന്നോട് സംസാരിക്കാറുണ്ട്.

നിരവധി ടേക്കുകള്‍ക്കു ശേഷമാണ് ആ ഷോട്ട് ചിത്രീകരിച്ചത്. ഇരുവര്‍ എന്ന സിനിമയ്ക്ക് വ്യത്യസ്തമായൊരു ആഖ്യാനശൈലിയും ട്രീറ്റ്‌മെന്റും ആവശ്യമായിരുന്നു. ഒരു ഛായാഗ്രഹന്‍ എന്ന രീതിയില്‍ സൗന്ദര്യാത്മകമായ ഫ്രെയിം ഒരുക്കുകയാണ് ഞാന്‍ ചെയ്തത് എന്നും സന്തോഷ് ശിവൻ പറയുന്നു.

തമിഴ് രാഷ്ട്രീയത്തിലെ എം ജി ആർ, കരുണാനിധി എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കി നിർമിച്ച ചിത്രം പ്രകാശ് രാജിന്റെയും മോഹൻ ലാലിന്റെയും മികച്ച അഭിനയ മുഹൂർത്തനങ്ങളാലും. വ്യത്യസ്തമായ ഛായഗ്രാഹണ ശൈലികൊണ്ടും ശ്രദ്ധ നേടിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :