14വര്‍ഷത്തിനുശേഷം തീപ്പെട്ടിയുടെ വിലയും രണ്ടിരട്ടി വര്‍ധിപ്പിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 2 ഡിസം‌ബര്‍ 2021 (12:24 IST)
14വര്‍ഷത്തിനുശേഷം സംസ്ഥാനത്ത് തീപ്പെട്ടിയുടെ വിലയും വര്‍ധിപ്പിച്ചു. ഒരു തീപ്പെട്ടിക്ക് രണ്ടുരൂപയാണ് പുതിയ വില. നേരത്തേ ഒരു രൂപയായിരുന്നു. മാച്ച് മാനുഫാക്‌ചേഴ്‌സ് അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ പഴയ സ്റ്റോക്കുകള്‍ പഴയ വിലയ്ക്കുതന്നെ വില്‍ക്കുമെന്നും പുതിയതിനാണ് രണ്ടുരൂപ ഈടാക്കുന്നതെന്നും അസോസിയേഷന്‍ അറിയിച്ചു. ഇന്നലെ മുതല്‍ നിലവില്‍ വന്നു. ഈമാസം അവസാനത്തോടെ തീപ്പെട്ടിയുടെ വില രണ്ടുരൂപയാകുമെന്നാണ് അറിയിപ്പ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :