സംസ്ഥാനത്തെ മദ്യത്തിന്റെ നികുതി വര്‍ധിപ്പിക്കാന്‍ ബെവ്‌കോയുടെ ശുപാര്‍ശ; വിദേശ മദ്യത്തിന് 750 രൂപവരെ കൂടും

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 2 ഡിസം‌ബര്‍ 2021 (12:06 IST)
സംസ്ഥാനത്തെ മദ്യത്തിന്റെ നികുതി വര്‍ധിപ്പിക്കാന്‍ ബെവ്‌കോയുടെ ശുപാര്‍ശ. ബിയറിന് 50 രൂപമുതല്‍ 75 രൂപവരെ വില ഉയരും. ഒരു കുപ്പി മദ്യത്തിന് 250 മുതല്‍ 450 വരെ വില ഉയര്‍ത്താനാണ് ബെവ്‌കോയുടെ ശുപാര്‍ശ. കൂടാതെ എക്‌സൈസ് ഡ്യൂട്ടി ഉള്‍പ്പെടെയുള്ള തീരുവകള്‍ നിര്‍മാതാക്കള്‍ മുന്‍കൂട്ടി അടയ്ക്കാനും നിര്‍ദേശമുണ്ട്. വിദേശ മദ്യത്തിന് 750 രൂപവരെ കൂടാനാണ് സാധ്യത. അതേസമയം നികുതി ഭാരം താങ്ങാനാകില്ലെന്ന് സംസ്ഥാനത്തെ മദ്യ ഉല്‍പാദകര്‍ പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :