കൊവിഡ് നാലാംതരംഗ ഭീതി: ബംഗളൂരുവില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 7 ജൂണ്‍ 2022 (10:01 IST)
കൊവിഡ് നാലാംതരംഗ ഭീതിയുടെ സാഹചര്യത്തില്‍ ബംഗളൂരുവില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി. പ്രതിദിന കൊവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തിലാണ് നടപടി. കൂടാതെ പ്രതിദിന കൊവിഡ് ടെസ്റ്റ് ഇരുപതിനായിരത്തിലേക്ക് ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്. ആശുപത്രികളില്‍ ശ്വസന തടസവും ജലദോഷവുമായി നിരവധിപേര്‍ വരുന്നെന്നാണ് റിപ്പോര്‍ട്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :