ഷാറൂഖിനും കത്രീനയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു; വേഗം സുഖംപ്രാപിക്കട്ടെയെന്നാശംസിച്ച് മമത ബാനര്‍ജി

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 6 ജൂണ്‍ 2022 (13:39 IST)
ബോളിവുഡ് താരം ഷാറൂഖാന് കൊവിഡ് സ്ഥിരീകരിച്ചു. ഞായറാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്. പിന്നാലെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ട്വീറ്റ് വന്നു. വേഗം സുഖം പ്രാപിക്കട്ടെയെന്നാണ് മുഖ്യമന്ത്രി ആശംസിച്ചത്. നമ്മുടെ ബ്രാന്‍ഡ് അംബാസിഡറായ ഷാറൂഖിന് കൊവിഡ് സ്ഥിരീകരിച്ചതായി അറിയാന്‍ സാധിച്ചു. സൂപ്പര്‍ സ്റ്റാറിന്റെ അസുഖം വേഗം മാറട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു എന്നാണ് മമതയുടെ ട്വീറ്റ്. അതേസമയം കത്രീന കൈഫിനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

കുറച്ചുദിവസങ്ങള്‍ക്കുമുന്‍പാണ് അക്ഷൈകുമാറിന് കൊവിഡ് സ്ഥിരീകരിച്ചത്. ശനിയാഴ്ച നടന്‍ കാര്‍ത്തിക് ആര്യനും ആദിത്യ റോയി കപൂറിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അതേസമയം രാജ്യത്ത് കൊവിഡ് വീണ്ടും കുതിക്കുകയാണ്. നാലാം തരംഗത്തിനുള്ള സൂചനയാണ് കാണുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :