കോവിഡ് വ്യാപനത്തിൽ കുറവില്ല! സംസ്ഥാനത്ത് ഇന്ന് 1494 കോവിഡ് കേസുകൾ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 6 ജൂണ്‍ 2022 (20:00 IST)
സംസ്ഥാനത്തെ കോവിഡ് കേസുകളിലെ വർധന തുടരുന്നു. ഇന്ന് 1494 കോവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. 439 കേസുകളുള്ള എറണാകുളത്തിലാണ് ഇന്നും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. 230 കൊവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്ത തിരുവനന്തപുരം ജില്ലയാണ് രണ്ടാമത്.

ഇതിനിടെയിൽ തമിഴ്‌നാട്ടിൽ ഇന്ന് 12 പേർക്ക് കൂടി കോവിഡിന്റെ പുതിയ വകഭേദങ്ങൾ സ്ഥിരീകരിച്ചു. കൂടുതൽ പേർക്ക് പുതിയ ഉപഭേദങ്ങൾ പകരാൻ സാധ്യതയുള്ളതിനാൽ ഇവിടെ ജാഗ്രത പുലർത്താൻ ആരോഗ്യവകുപ്പ് ജനങ്ങൾക്ക് നിർദേശം നൽകി. ദേശീയതലത്തിൽ 4512 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കേരളത്തിലും മഹാരാഷ്ട്രയിലും തന്നെയാണ് ഇപ്പോഴും രോഗികൾ കൂടുതലുള്ളത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :