മന്മോഹന്‍ സിംഗിന്റെ സഹോദരന്‍ ബിജെപിയില്‍

അമൃത്സര്‍| VISHNU.NL| Last Modified ശനി, 26 ഏപ്രില്‍ 2014 (12:10 IST)
പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ 'സഹോദരന്‍ ' ദല്‍ജീത് സിങ്കോലി ബിജെപിയില്‍ ചേര്‍ന്നു. ബിസിനസ്സുകാരനായ കോലി പ്രധാനമന്ത്രിയുടെ അര്‍ധ സഹോദരനാണ്.

അമൃത്സറില്‍ നരേന്ദ്ര മോഡി പങ്കെടുത്ത തിരഞ്ഞെടുപ്പ് റാലിയിലാണ് കോലി ബിജെപിയില്‍ ചേര്‍ന്നത്. ഏപ്രില്‍ 30 ന് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോണ്‍ഗ്രസിനെ അമ്പരിപ്പിച്ച പുതിയ സംഭവവികാസം.

രാജ്യത്ത് 'മോഡി തരംഗ'മില്ലെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ച് ഒരു ദിവസം കഴിയുന്നതിനു മുമ്പ് അദ്ദേഹത്തിന്റെ ബന്ധുവിനെ ബിജെപിയില്‍ ചേര്‍ക്കാനായത് തങ്ങളുടെ നേട്ടമായാണ് ബിജെപി ചിന്തിക്കുന്നത്.

കോലി ബി.ജെ.പി.യില്‍ ചേര്‍ന്നത് തങ്ങളുടെ ശക്തി കൂട്ടുമെന്നും കേവലം അംഗത്വത്തെയല്ല, ബന്ധങ്ങളെ മാനിക്കുന്ന പാര്‍ട്ടിയാണിത്. ഇന്നു മുതല്‍ അങ്ങയുമായി ഞങ്ങള്‍ക്ക് രക്തബന്ധമാണുള്ളത് എന്നും കോലിയെ സ്വാഗതം
ചെയ്തു കൊണ്ട് മോഡി പറഞ്ഞു


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :