റീ പോളിംഗ്‌ ഷാജുമോന്‍ വട്ടേക്കാട്‌ പര്യടനം നടത്തി

കൊച്ചി| WEBDUNIA| Last Modified തിങ്കള്‍, 21 ഏപ്രില്‍ 2014 (16:06 IST)
PTI
റീ പോളിംഗ്‌ നടക്കുന്ന ആലത്തൂര്‍ പാര്‍ലമെന്റ്‌ മണ്ഡലത്തില്‍ വടക്കാഞ്ചേരി അസംബ്ലി മണ്ഡലത്തിലെ പാര്‍ളിക്കാട്‌ പത്തൊമ്പതാം നമ്പര്‍ ബൂത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഷാജുമോന്‍ വട്ടേക്കാട്‌ പര്യടനം നടത്തി. രാവിലെ കുടുംബ യോഗവും അതിനുശേഷം ഗൃഹസമ്പര്‍ക്കവും നടത്തിയാണ്‌ പര്യടനത്തിന്‌ തുടക്കം കുറിച്ചത്‌.

വീടുകളില്‍ കയറി പരമാവധി വോട്ടര്‍മാരെ നേരില്‍കണ്ടു. നൂറുകണക്കിന്‌ പ്രവര്‍ത്തകരുമായാണ്‌ സ്ഥാനാര്‍ത്ഥി ഷാജുമോന്‍ വട്ടേക്കാട്‌ ഗൃഹസമ്പര്‍ക്കം നടത്തിയത്‌. ബിജെപി ജില്ലാ മണ്ഡലം നേതാക്കളായ രവി കോലഴി, എം.കെ. നാരായണന്‍കുട്ടി, വിജയന്‍ തോളൂര്‍, അഡ്വ. ഗിരിജന്‍, ഐ.എന്‍. രാജേഷ്‌, പി.ജി. രവീന്ദ്രന്‍, പഞ്ചായത്ത്‌ ഭാരവാഹികളായ രവീന്ദ്രന്‍, സി.എസ്‌. ശശി, സുദര്‍ശനന്‍, സനല്‍ എന്നിവര്‍ ഗൃഹസമ്പര്‍ക്ക പരിപാടിയ്ക്ക്‌ നേതൃത്വം നല്‍കി.

കുടുംബയോഗത്തില്‍ സ്ഥാനാര്‍ത്ഥി ഷാജുമോന്‍ വട്ടേക്കാട്‌ മുഖ്യ പ്രഭാഷണം നടത്തി. രവി കോലഴി, എം.കെ.നാരായണന്‍കുട്ടി, രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :