നാടു വിട്ട് പാകിസ്ഥാനിലേക്ക് പോകേണ്ടി വന്നാലും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിയെ പ്രധാനമന്ത്രിയാകുവാന്‍ അനുവദിക്കില്ലെന്ന് ജമ്മുകാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള.
നരേന്ദ്ര മോഡിയെ വിമര്‍ശിക്കുന്നവര്‍ പാകിസ്ഥാനിലേക്ക് പോകേണ്ടി വരുമെന്ന ബിജെപി നേതാവ് ഗിരിരാജ് സിംഗിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഒമര്‍. ശ്രീനഗറില്‍ നിന്നും പാകിസ്ഥാനിലെ മുസാഫറാബിദിലേക്ക് ബസ് സര്‍വീസ് ഉണ്ട് എന്നതില്‍ ദൈവത്തിന് നന്ദി പറയാം.
മോഡിയെ എതിര്‍ക്കുന്നത് തുടരുന്നതിനാല്‍ ഇവിടെ നിന്നു തന്നെ ഒരു ബസ് ടിക്കറ്റ് എടുത്ത് പാകിസ്ഥാനിലേക്ക് പോകാമെന്നും അനന്ത്‌നാഗിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ ഒമര്‍ അബ്ദുള്ള പറഞ്ഞു. മോഡിയെ പോലെ വര്‍ഗീയത ഉയര്‍ത്തിക്കാട്ടി ജനങ്ങളെ തരംതിരിക്കുന്ന ഒരാളെ പ്രധാനമന്ത്രിയാക്കാന്‍ അനുവദിക്കില്ലെന്നും ഒമര്‍ കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ ഭിന്നിപ്പിച്ച് അക്രമങ്ങള്‍ അഴിച്ച് വിട്ട് അധികാരം പിടിച്ചടക്കാന്‍ മോഡി ശ്രമിക്കുകയാണെന്ന് പല രാഷ്ട്രീയ നേതാക്കളും നേരത്തെ ആരോപിച്ചിരുന്നു.