നേതാക്കള്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തരുത്. വിവാദങ്ങളില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും മോഡി ആവശ്യപ്പെട്ടു. വിവാദമുണ്ടാക്കുന്നവര്‍ ബിജെപിയുടെ അഭ്യുദയാകാംക്ഷികളാണെന്ന് അവകാശപ്പെടുന്നവരാണ്. ഇത്തരം വിവാദപരാമര്‍ശങ്ങള്‍ തള്ളിക്കളയുന്നു.
തെരഞ്ഞെടുപ്പില്‍ നിന്ന് ശ്രദ്ധ മാറ്റാനാണ് വിവാദ പരാമര്‍ശങ്ങളെന്ന് മോഡി ട്വിറ്ററില്‍ കുറിച്ചു. ഹിന്ദു ഭൂരിപക്ഷ മേഖലയില്‍ നിന്ന് മുസ്ലീങ്ങളെ ഒഴിപ്പിക്കണമെന്ന വിഎച്ച്പി അധ്യക്ഷന്‍ പ്രവീണ്‍ തൊഗാഡിയയുടെ പരാമര്‍ശം ഏറെ വിവാദമായിരുന്നു.
വിവാദ പരാമര്‍ശത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഗുജറാത്തിന്റെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറോട് കമ്മീഷന്‍ റിപ്പോര്‍ട്ട് ആരായുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് മോഡി വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.