നരേന്ദ്ര മോഡി അധികാരത്തിലെത്തിയാല്‍ ഭരണ വര്‍ഷത്തെ ആദ്യ ആറ് മാസത്തിനുള്ളില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇല്ലാതാക്കുമെന്ന് ശിവസേന നേതാവ് പ്രസംഗത്തില്‍ പറഞ്ഞു.
അമിത് ഷായുടെയും, പ്രവീണ്‍ തൊഗാഡിയയും, ഗിരിരാജ് സിങ്ങിന്റെയും പ്രസ്താവന ബിജെപിക്ക് തിരിച്ചടിയായ സാഹചര്യത്തിലാണ് ഈ വിവാദ പ്രസംഗം നടത്തി ശിവസേന നേതാവ് രാംദാസ് കദം വിവാദത്തിലായത്.
മുംബൈയില്‍ തെരഞ്ഞെടുപ്പ് റാലിക്ക് മോഡി എത്തുന്നതിന് മുന്നോടിയായി നടത്തിയ പ്രസംഗത്തിലാണ് രാംദാസ് കദമിന്റെ ഈ പരാമര്‍ശം വന്നത്.