1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Manipur Issue

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം: വെടിവെപ്പില്‍ ഒരു പൊലീസുകാരന്‍ മരിച്ചു

Manipur Issue
മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. വെടിവെപ്പില്‍ ഒരാള്‍ മരിച്ചു. ചെക്കോണ്‍ മേഖലയില്‍ നിരവധി വീടുകള്‍ക്ക് അക്രമകാരികള്‍ തീയിട്ടു. രാത്രിയുണ്ടായ വെടിവെപ്പില്‍ ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടു. അതേസമയം ഇംഫാലില്‍ ആയുധങ്ങള്‍ കൊള്ളയടിക്കാന്‍ ശ്രമിച്ച സംഘത്തിലെ നാലുപേരെ പൊലീസ് അറസ്റ്റുചെയ്തു. എകെ 47 ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ അക്രമകാരികള്‍ കൊള്ളയടിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിനോട് കൂടുതല്‍ അര്‍ദ്ധസൈനിക വിഭാഗത്തെ വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
കോഴിക്കോട് ഗര്‍ഭിണിയായ ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍