'കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡിന് എതിരാണ്'; സുരാജിന്റെ സോഷ്യല്‍ മീഡിയയിലെ പോസ്റ്റ് നീക്കം ചെയ്തു

കെ ആര്‍ അനൂപ്| Last Modified വെള്ളി, 21 ജൂലൈ 2023 (17:43 IST)
മണിപ്പൂര്‍ വിഷയവുമായി ബന്ധപ്പെട്ട് നടന്‍ സുരാജ് വെഞ്ഞാറമൂട് കഴിഞ്ഞദിവസം പങ്കുവെച്ച പോസ്റ്റ് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഡിലീറ്റ് ചെയ്തിരുന്നു.കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡിന് എതിരാണെന്ന് കാണിച്ച് ഫെയ്സ്ബുക്കും ഇന്‍സ്റ്റഗ്രാമും തന്റെ പോസ്റ്റ് നീക്കം ചെയ്തതാണെന്ന് നടന്‍ പറഞ്ഞു.

'മണിപ്പൂരിലെ സംഭവം ആയി ബന്ധപ്പെട്ട് അല്‍പം മുമ്പ് പങ്കുവച്ച പോസ്റ്റ് കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡിന് എതിരാണ് എന്ന കാരണത്താല്‍ ഫെയ്സ്ബുക്കും ഇന്‍സ്റ്റാഗ്രാമും നീക്കം ചെയ്തതായി കാണുന്നു... ഷെയര്‍ ചെയ്തവര്‍ ശ്രദ്ധിക്കുമല്ലോ...'-എന്നാണ് സുരാജ് വെഞ്ഞാറമൂട് ഫേസ്ബുക്കില്‍ കുറിച്ചത്.

'മണിപ്പൂര്‍ അസ്വസ്ഥതയുണ്ടാക്കുന്നു. അപമാനം കൊണ്ടു തല കുനിഞ്ഞുപോകുന്നു. ഇനിയും ഒരു നിമിഷം നീതി വൈകിക്കൂടാ'- എന്നായിരുന്നു സുരാജ് സോഷ്യല്‍ മീഡിയയില്‍ എഴുതിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :