മണിപ്പൂര്‍ കൂട്ടബലാത്സംഗ കേസില്‍ 19കാരന്‍ അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 22 ജൂലൈ 2023 (11:36 IST)
മണിപ്പൂര്‍ കൂട്ടബലാത്സംഗ കേസില്‍ 19കാരന്‍ അറസ്റ്റില്‍. കേസിലെ അഞ്ചാം പ്രതിയാണ് 19കാരന്‍. യുംലെംബാം നുങ്‌സെത്തോയി എന്ന യുവാവാണ് അറസ്റ്റിലായിരിക്കുന്നത്. ആള്‍ക്കൂട്ടമായി രണ്ടുയുവതികളെ നഗ്നരാക്കി നടത്തി കൂട്ട ബലാത്സംഗം ചെയ്യുകയായിരുന്നു.

അതേസമയം 45കാരിയെ നഗ്നയാക്കി കത്തിച്ചു കൊലപ്പെടുത്തിയെന്ന പുതിയ റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. മെയ് ഏഴിനാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയതെന്നും പ്രദേശവാസികള്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :