മണിപ്പൂരിൽ ബിജെപി സർക്കാർ പ്രതിസന്ധിയിൽ, ഉടൻ സർക്കാർ രൂപികരിക്കുമെന്ന് കോൺഗ്രസ്

ഇംഫാൽ| അഭിറാം മനോഹർ| Last Modified വ്യാഴം, 18 ജൂണ്‍ 2020 (12:03 IST)
ഇംഫാൽ: മണിപ്പൂരിൽ ബിജെപിയുടെ 3 എംഎൽഎ‌മാർ കോൺഗ്രസിൽ ചേർന്നതോടെ രാഷ്ട്രീയ പ്രതിസന്ധിയിലായി ബിജെപി. രാജിവെച്ച 3 എംഎൽഎമാർ കോൺഗ്രസിനൊപ്പം ചേർന്നതിന് പിന്നല്ലെ മറ്റ് ആറ് എം.എല്‍.എ.മാര്‍ ബിരേന്‍സിങ് സര്‍ക്കാരിന് നല്‍കിയ പിന്തുണ പിന്‍വലിക്കുകയും ചെയ്തതോടെയാണ് ബിജെപി പ്രതിസന്ധിയിലായത്.പിന്തുണ പിൻവലിച്ച എംഎൽഎമാരെ കോൺഗ്രസ് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയെന്നാണ് റിപ്പോർട്ടുകൾ.

60 അംഗ നിയമസഭയില്‍ 30 എം.എല്‍.എ.മാരായി കുറഞ്ഞതോടെ എന്‍.ഡി.എ. സര്‍ക്കാരിന് കേവലഭൂരിപക്ഷം നഷ്ടമായിരിക്കയാണ്. പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള നീക്കങ്ങളുമായി മുന്നോട്ട് പോകുകയാണ് കോൺഗ്രസ്.കോണ്‍ഗ്രസിന്റെ നേതൃത്വത്തിലാകും മണിപ്പൂരില്‍ പുതിയ സര്‍ക്കാര്‍ വരികയെന്ന് നിങ്കോമ്പം ബൂപേന്ദ മൈതേ അറിയിച്ചു.മുഖ്യമന്ത്രി ബിരേന്‍സിങിനോട് വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് നേതാക്കൾ ഇന്ന് ഗവർണറെ കണ്ടേക്കുമെന്നാണ് റിപ്പോർട്ടുകൾ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :