1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Former chhattisgarh CM Ajith jogi passed away

ഛത്തീസ്‌ഗഡ് മുൻ മുഖ്യമന്ത്രി അജിത് ജോഗി അന്തരിച്ചു

ഛത്തീസ്‌ഗഡ്
റായ്‌പൂർ: ഛത്തീസ്‌ഗഡ് മുൻ മുഖ്യമന്ത്രി അജിത് ജോഗി അന്തരിച്ചു. 74 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഈ മാസം 9 മുതൽ റായ്‌പൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ട്വിറ്ററിലൂടെ മകൻ അമിത് ജോഗിയാണ് മരണം പുറത്തറിയിച്ചത്.
 
ഹൃദയാഘാതത്തെ തുടർന്ന് ഈ മാസം 9 മുതൽ റായ്‌പൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അജിത് ജോഗി വിദ‌ഗ്‌ധ ഡോക്‌ടർമാരുടെ പരിചരണത്തിലായിരുന്നു. 2000 നവംബർ മുതൽ 2003 നവംബർ വരെയുള്ള കാലയളവിൽ ഛത്തീസ്‌ഗഡ് മുഖ്യമന്ത്രിയായിരുന്ന ജോഗി ഛത്തീസ്‌ഗഡിലെ ആദ്യ മുഖ്യമന്ത്രി കൂടിയായിരുന്നു. 2016ലാണ് ജോഗി കോൺഗ്രസ് വിട്ട് പുതിയ പാർട്ടി ആരംഭിച്ചത്. രാജ്യസഭ എംപിയായും സേവനമനുഷ്ടിച്ചിട്ടുണ്ട്.
 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസങ്ങളിൽ ശക്തമായ മഴ: കാലവർഷം ജൂൺ ഒന്നിന്