അനുബന്ധ വാര്‍ത്തകള്‍
- ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രി അജിത് ജോഗി അന്തരിച്ചു
- ബിജെപി വക്താവ് സാംബിത് പത്ര കൊവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയിൽ
- ബോളിവുഡ് താരം അനുഷ്ക ശര്‍മയ്ക്കെതിരെ രാജ്യദ്രോഹകുറ്റത്തിന് പരാതിയുമായി ബിജെപി എംഎല്‍എ; ഭാര്യയെ ഡൈവോഴ്സ് ചെയ്യാന്‍ വിരാട് കോലിക്ക് നിര്‍ദേശവും
- മന്ത്രി എ.സി മൊയ്തീന് ക്വാറന്റൈൻ ഇല്ല, 26 വരെ പൊതുപരിപാടികളിൽ പങ്കെടുക്കരുതെന്ന് നിർദേശം
- "ചുമ്മാതിരിക്കുന്ന എങ്ങാണ്ട് ചുണ്ണാമ്പ് തേക്കരുത്" വല്ല തരത്തിലും പോയി കളിക്ക്: ശബരീനാഥനോട് ബെന്യാമിൻ
സിദ്ദു ആം ആദ്‌മി പാർട്ടിയിലേക്ക്, സ്വാഗതം ചെയ്‌ത് കേജ്‌രിവാൾ
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും കോൺഗ്രസ് നേതാവുമായ നവ്‌ജോത് സിങ് സിദ്ദു ആം ആദ്‌മി പാർട്ടിയിൽ ചേരുമെന്ന് സൂചന.ഇതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ നിലനിൽക്കേ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ സിദ്ദിവിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്‌തു.
പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സിദ്ദു കോണ്‍ഗ്രസ് വിട്ട് എ.എ.പിയില്‍ ചേരുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.നേരത്തെ ബിജെപിയിലായിരുന്ന സിദ്ദു 2017-ലാണ് ബിജെപി വിട്ട് സിദ്ദു കോണ്‍ഗ്രസില്‍ ചേര്‍ന്നത്. തുടര്‍ന്ന് പഞ്ചാബില്‍ ക്യാബിനറ്റ് മന്ത്രിയായിരുന്ന അദ്ദേഹം മുഖ്യമന്ത്രി അമരീന്ദര്‍ സിങുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് രാജിവെക്കുകയായിരുന്നു.കോൺഗ്രസിൽ ചേരുന്നതിനും മുൻപും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായും എ.എ.പി സിദ്ദുവുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാൽ മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഈ ചര്‍ച്ച അലസുകയായിരുന്നു.