1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Is there anything left in Sabarimala

ശബരിമലയില്‍ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ; ചോദ്യവുമായി സുപ്രീംകോടതി

Is there anything left in Sabarimala
ശബരിമലയില്‍ ഇനി എന്തെങ്കിലും ബാക്കിയുണ്ടോയെന്ന ചോദ്യവുമായി സുപ്രീംകോടതി. ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ അറസ്റ്റിനെതിരെ സ്മാര്‍ട്ട് ക്രിയേഷന്‍സ് പങ്കജ് ഭണ്ഡാരി നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതി ഇക്കാര്യം ചോദിച്ചത്. ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി മാര്‍ച്ച് 9 ലേക്ക് മാറ്റി.
 
സ്വര്‍ണ്ണക്കൊള്ളായിയുമായി പങ്കജ് ഭണ്ഡാരിക്ക് ഒരു ബന്ധവും ഇല്ലെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ഐഎസ്ആര്‍ഒയുടെ മംഗള്‍യാന്‍, ചന്ദ്രയാന്‍ പദ്ധതികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിട്ടുള്ള ശാസ്ത്രജ്ഞനാണ് പങ്കജ് ഭണ്ഡാരിയെന്ന് അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. അതേസമയം ശബരിമലയില്‍ പുതിയ കൊടിമരം സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തി. നടന്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെ കൂടുതല്‍ സിനിമാ പ്രവര്‍ത്തകരുടെ മൊഴി ഈ ആഴ്ച രേഖപ്പെടുത്തും. 
 
സുരേഷ് ഗോപിയുടെ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. സ്വര്‍ണദാനം നടത്തിയ 19 പേരുടെ മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു. തിരക്കുകള്‍ കാരണം സുരേഷ് ഗോപിയുടെ മൊഴി രേഖപ്പെടുത്താന്‍ കഴിഞ്ഞില്ല. ഫെബ്രുവരി 22 ന് ശേഷം അറിയിക്കാമെന്ന് സുരേഷ് ഗോപി വിജിലന്‍സിനെ അറിയിച്ചിരുന്നു.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലായി ന്യൂനമര്‍ദ്ദം; 28വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത