മമതയുടെ ലക്ഷ്യം മരുമകനെ മുഖ്യമന്ത്രി ആക്കുന്നതെന്ന് അമിത് ഷാ, മകന്റെ കാര്യം പറയൂ എന്ന് മമത: തർക്കം മുറുകുന്നു

അഭിറാം മനോഹർ| Last Updated: വെള്ളി, 12 ഫെബ്രുവരി 2021 (20:20 IST)
മരുമകനും പാർലമെന്റംഗവുമായ അഭിഷേക് ബാനര്‍ജിയെ മുഖ്യമന്ത്രി പദത്തിലെത്തിക്കാനുള്ള രാഷ്ട്രീയനീക്കത്തിലാണ് മമതാ ബാനർജിയെന്ന് കേദ്രമന്ത്രി അമിത്‌ഷാ. കൂച്ച് ബെഹാറില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ സംസാരിക്കുന്നതിനിടെയാണ് അമിത് ഷാ മമതാ ബാനർജിയെ കടന്നാക്രമിച്ചത്.

അതേസമയം ഇതിന് മറുപടിയായി മറ്റൊരു പൊതുയോഗത്തിൽ മമതയും അതേ നാണയത്തിൽ തിരിച്ചടിച്ചു.ആദ്യം നിങ്ങളുടെ മകന്റെ കാര്യം പറയൂ, അവന് ഇത്രത്തോളം പണം എവിടെ നിന്നാണ് ലഭിക്കുന്നതെന്ന് ആദ്യം വ്യക്തമാക്കു മമത തിരിച്ചടിച്ചു. ബംഗാളിനെ പറ്റി നിങ്ങൾ എപ്പോഴും മോശമായി സംസാരിക്കുന്നു. ദീദി നല്ലവളാണ്. പക്ഷെ എന്നോടേറ്റു മുട്ടിയാല്‍ നിങ്ങള്‍ നുറുങ്ങിപ്പോകും". മമത തിരിച്ചടിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :