മമതയും ജയ് ശ്രീറാം വിളിക്കും, ബിജെപി അധികാരത്തിലെത്തുന്നത് തടയാൻ ദീദിയുടെ ഗുണ്ടകൾക്ക് കഴിയില്ല

അഭിറാം മനോഹർ| Last Modified വ്യാഴം, 11 ഫെബ്രുവരി 2021 (14:49 IST)
പശ്ചിമബംഗാളിൽ തിരെഞ്ഞെടുപ്പ് കഴിയുമ്പോൾ മമതാ ബാനർജി ജയ് ശ്രീറാം വിളിക്കുമെന്ന് ബിജെപി നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ. തൃണമൂൽ ഗുണ്ടകളെ ഉപയോഗിച്ച് സംസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തുന്ന്അത് തടയാനാകില്ലെന്നും അമിത് ഷാ പറഞ്ഞു. ബംഗാളിലെ നിയമസഭാ തിരെഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.

ബിജെപിയുടെ പരിവർത്തന യാത്ര മുഖ്യമന്ത്രിയെയോ എംഎൽഎയെയോ മാറ്റാൻ വേണ്ടിയല്ല. സംസ്ഥാനത്തെ നുഴഞ്ഞുകയറ്റം അവസാനിപ്പിക്കാനാണ്. ബംഗാൾ തിരെഞ്ഞെറ്റുപ്പ് മോദിയുടെ വികസനമാതൃകയും മമതയുടെ വിനാശമാതൃകയും തമ്മിലുള്ള ഏറ്റുമുട്ടലാകുമെന്നും അമിത് ഷാ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :