പശ്ചിമ ബംഗാൾ പിടിയ്ക്കാൻ അഞ്ച് മെഗാ രഥയാത്രകളുമായി ബിജെപി; ആദ്യ രഥയാത്ര ഈമാസം ആറിന്

വെബ്ദുനിയ ലേഖകൻ| Last Modified ചൊവ്വ, 2 ഫെബ്രുവരി 2021 (07:44 IST)
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് അഞ്ച് മെഗാ രഥയാത്രകൾ നടത്താൻ ഒരുങ്ങി ബിജെപി. ആദ്യത്തെ രഥയാത്ര ഫെബ്രുവരി ആറിന് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ ഉദ്ഘാടനം ചെയ്യും. പരിവർത്തന യാത്ര എന്ന പേരിലാണ് സംസ്ഥാനത്ത് ഉടനീളം മെഗാ രഥയാത്രകൾ സംഘടിപ്പിയ്ക്കുന്നത്. പശ്ചിമ ബംഗാളിലെ 294 നിയമസഭാ മണ്ഡലങ്ങളിലൂടെയും കടന്നുപോകുന്ന രീതിയിലാണ് രഥയാത്ര നടക്കുക. ദേശീയ നേതാക്കൾ നേരിട്ടെത്തി രഥയാത്രയ്ക്ക് നേതൃത്വം നൽകും. ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന വിപുലമായ യത്രയായിരിയ്ക്കും നടക്കുക. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ 42ൽ 18 ഇടത്ത് ബിജെപി വലിയ വിജയം നേടിയിരുന്നു. 294 നിയമസഭാ മണ്ഡലങ്ങളിൽ 200 സീറ്റുകളാണ് ഇത്തവണ ബിജെപി ലക്ഷ്യവയ്ക്കുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :